ജയിലറയിൽ വില്ലനായി ആദ്യം തീരുമാനിച്ചത് മമ്മൂട്ടിയെ ആയിരുന്നു, നെൽസൺ

സംവിധായകൻ നെൽസന്റെ സംവിധാനത്തിൽ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രമാണ് ജയിലർ. ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. രജനികാന്ത് നായകനായ ചിത്രത്തിൽ മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിനായകൻ ആണ് ചിത്രത്തിൽ ഒരു…

സംവിധായകൻ നെൽസന്റെ സംവിധാനത്തിൽ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രമാണ് ജയിലർ. ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. രജനികാന്ത് നായകനായ ചിത്രത്തിൽ മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിനായകൻ ആണ് ചിത്രത്തിൽ ഒരു വില്ലൻ വേഷത്തിൽ എത്തിയത്. ചിത്രം ഇതിനോടകം തന്നെ സൂപ്പർഹിറ്റ് ആയി തിയേറ്ററിൽ പ്രദർശനം നടന്നു വരുകയാണ്. അണ്ണാത്തെ എന്ന ചിത്രത്തിന് ശേഷം രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രജനികാന്ത് തിരിച്ച് വരവ് നടത്തിയിരിക്കുന്നത്. ഗംഭീര തിരിച്ച് വരവ് തന്നെയാണ് താരം ജയിലറിൽ കൂടി നടത്തിയിരിക്കുന്നത്. ഓരോ ആരാധകനും കാണാൻ ആഗ്രഹിക്കുന്ന രജനിയെ ആണ് ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത്.

ചിത്രം ഇറങ്ങിയത് മുതൽ വില്ലനായി എത്തിയ വിനായക്‌നറെ കഥാപാത്രത്തെ കുറിച്ചുള്ള ചർച്ചകൾ ആണ് ആരാധകരുടെ ഇടയിൽ നൽകുന്നത്. മികച്ച അഭിനയം ആണ് വിനായകൻ ചിത്രത്തിൽ കാഴ്ച്ച വെച്ചത്. അത് കൊണ്ട് തന്നെ ചിത്രത്തിലെ പ്രകടനം വലിയ രീതിയിൽ തന്നെ വിനായകന് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുക്കുകയും ചെയ്തു. എന്നാൽ ചിത്രത്തിൽ വില്ലനായി ആദ്യം പരിഗണിച്ചിരുന്നത് മമ്മൂട്ടിയെ ആണെന്ന തരത്തിൽ ഉള്ള ചർച്ചകൾ ഉയർന്നിരുന്നു . ഇപ്പോഴിതാ ഈ സംശയത്തെ കുറിച്ച് ചിത്രത്തിന്റെ സംവിധായകൻ നെൽസനോട് തന്നെ ചോദിച്ചിരിക്കുകയാണ്.

എന്നാൽ നെൽസൺ പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു, മമ്മൂട്ടി സാർ തന്നെ വേണമെന്നില്ലായിരുന്നു. വലിയ ഒരു താരത്തിനെ വില്ലൻ വേഷത്തിൽ കൊണ്ട് വരാൻ ആണ് ഞാൻ ആദ്യം തീരുമാനിച്ചത്. എന്നാൽ അങ്ങനെ വലിയ ഒരു താരം ആ കഥാപാത്രം ചെയ്തിരുന്നെങ്കിൽ ഇപ്പോൾ കിട്ടിയ വിജയം ചിത്രത്തിന് കിട്ടുമായിരുന്നില്ല. വിനായകൻ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. സൂപ്പർ ലൂക്ക് ആണ് അദ്ദേഹത്തിനെ കാണാൻ. ഒരു മലയാളി നടൻ തന്നെ വില്ലനായി എനിക്ക് വേണം എന്നത് നിർബന്ധം ആയിരുന്നു. കാരണം ഞാൻ എഴുതിയ കാഥാപാത്രം ഒരു മല്ലു വില്ലൻ ആയിരുന്നു. അതിന് പറ്റിയ ആൾ തന്നെയായിരുന്നു വിനായകൻ എന്നാണ് നെൽസൺ പറഞ്ഞിരിക്കുന്നത്.