പ്രണയം എപ്പോൾ സംഭവിക്കുമെന്ന് പറയാൻ കഴിയില്ല, ദിലീപ്

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് നടൻ ദിലീപ്. മിമിക്രിയിൽ കൂടി സിനിമയിലേക്ക്  എത്തുകയും ഇന്ന് മലയാള സിനിമയിൽ ഒഴിച്ച് കൂടാനാവാത്ത ഘടകമായി മാറുകയും ചെയ്ത വ്യക്തി. നിരവധി നല്ല സിനിമകൾ ആണ് ദിലീപ്…

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് നടൻ ദിലീപ്. മിമിക്രിയിൽ കൂടി സിനിമയിലേക്ക്  എത്തുകയും ഇന്ന് മലയാള സിനിമയിൽ ഒഴിച്ച് കൂടാനാവാത്ത ഘടകമായി മാറുകയും ചെയ്ത വ്യക്തി. നിരവധി നല്ല സിനിമകൾ ആണ് ദിലീപ് ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ചത്. അതെല്ലാം തന്നെ മികച്ച കോമഡി സിനിമയാണ് കുടുംബ ചിത്രമാണ് എല്ലാം ഇന്നും പ്രേഷകരുടെ ഇഷ്ട്ടം നേടി വരുന്നു. എത്ര കണ്ടാലും മടുപ്പ് തോന്നാറില്ല എന്നതാണ് ദിലീപ് ചിത്രങ്ങളുട ഒരു വലിയ പ്രത്യേകത. നടൻ മാത്രമല്ല, നിർമ്മാതാവ് ആയും തിളങ്ങുന്ന ദിലീപിന് സ്വദേശത്തും വിദേശത്തുമായി നിരവധി മറ്റു ബിസിനെസ്സുകളും ഉണ്ട്. അഭിനയത്തിൽ നിന്ന് കുറച്ച് നാളുകൾ ആയി മാറി നിൽക്കുകയായിരുന്നു താരം.

എന്നാൽ ഇപ്പോൾ ശക്തമായ തിരിച്ച് വരവ് തന്നെയാണ് ദിലീപ് നടത്തിയിരിക്കുന്നത്. ദിലീപിന്റെ ഈ തിരിച്ച് വരവിൽ സന്തോഷത്തിൽ ആണ് ആരാധകരും. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ ദിലീപ് പ്രണയത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പ്രണയം എന്ന് പറഞ്ഞാൽ ഒരു വലിയ പ്രോസസ്സ് ആണ്. നമുക് ഒരാളോട് പ്രണയം തോനുന്നു, പിന്നെ ആളുടെ ശ്രദ്ധ പിടിച്ച് പറ്റാൻ വേണ്ടി നമ്മൾ പല കാര്യങ്ങളും ചെയ്യുന്നു, ശേഷം ആള് നോക്കി ചിരിക്കുന്നു, രണ്ടു പേരും സംസാരിക്കുന്നു, എന്ന് തുടങ്ങി വലിയ ഒരു പ്രോസസ്സ് ആണ് അത്. എന്നാൽ ഇപ്പോഴത്തെ പ്രണയം ഒന്നും അങ്ങനെ അല്ല. ഇപ്പോൾ എല്ലാം ഫാസ്റ്റ് ആണ്. എന്നാൽ ഡിവൈൻ ലവ് വേറെ ആണ്.

നമുക്ക് പ്രണയം തോന്നുന്ന വ്യക്തിയെ കാണുമ്പോൾ ഹൃദയമിടുപ്പ് കൂടുതന്നതും സംസാരിക്കാൻ അടുത്ത് വരുമ്പോൾ പേടി തോന്നുന്നതുമൊക്കെ ആണ് പണ്ടത്തെ പ്രണയം. ഞാനും അതിലൂടെ ഒക്കെ കടന്ന് പോയ ആൾ ആണ്. ആർക്ക് എപ്പോൾ വേണമെങ്കിലും ആരോടും പ്രണയം തോന്നാം. ചിലപ്പോൾ നമ്മൾ പ്രണയിക്കുന്ന ആൾ കമ്മിറ്റഡ് ആയിരിക്കും. നമ്മൾ പ്രണയിച്ച ആൾ പിന്നീട് വേറെ ആരുടെ എങ്കിലും ഭാര്യ ആയോ ഭർത്താവ് ആയോ പോകുന്നത് കാണാം. ചിലപ്പോൾ ഒന്നിലധികം പേരോട് പ്രണയം തോന്നാം. ഹൃദയത്തിന് പല അറകൾ ഉള്ളത് പോലെ പല പ്രണയങ്ങളും കാണാം. എന്നാൽ ആരൊക്കെ ഒന്നിക്കണം എന്ന് തീരുമാനിക്കുന്ന മുകളിൽ ഇരിക്കുന്ന ആൾ ആണെന്നും ദിലീപ് പറയുന്നു.