അവൾ തന്നെയാണ് അവൾക്ക് ആ പേരിട്ടത്, മകളെ കുറിച്ച് ദിലീപ്

വർഷങ്ങൾ കൊണ്ട് ജനപ്രീയ നായകനായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ദിലീപ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ആണ് ദിലീപ് മലയാള സിനിമയിൽ ജനപ്രീയ നായകൻ എന്ന വിശേഷണം നേടിയെടുത്തത്. നൂറിലധികം ചിത്രങ്ങളളിൽ…

വർഷങ്ങൾ കൊണ്ട് ജനപ്രീയ നായകനായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ദിലീപ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ആണ് ദിലീപ് മലയാള സിനിമയിൽ ജനപ്രീയ നായകൻ എന്ന വിശേഷണം നേടിയെടുത്തത്. നൂറിലധികം ചിത്രങ്ങളളിൽ ആണ് ദിലീപ് ഇതിനോടകം അഭിനയിച്ചത്. ആദ്യം സഹ നടന്റെ വേഷത്തിൽ കൂടി എത്തിയ താരം പിന്നീട് നായകനായി മാറുകയായിരുന്നു.ദിലീപിന്റേതായി പുറത്തിറങ്ങിയ പല ചിത്രങ്ങളും ഇന്നും പ്രേഷകരുടെ ഇഷ്ട്ട ചിത്രങ്ങളുടെ ലിസ്റ്റിൽ മുൻപന്തിയിൽ തന്നെ സ്ഥാനം നേടിയിട്ടുണ്ട്. പറക്കും തളിക, കല്യാണരാമൻ, പഞ്ചാബി ഹൗസ് തുടങ്ങിയ ചിത്രങ്ങൾ എല്ലാം അതിനു ഉദാഹരണമാണ്. വളരെ പെട്ടന്ന് തന്നെ പ്രേക്ഷകരെ കയ്യിലെടുക്കാൻ കഴിവുള്ള താരം നിരവധി കുടുംബ പ്രേക്ഷകരെ ആണ് ഇതിനോടകം സ്വന്തമാക്കിയത്.

ദിലീപിനെ പോലെ തന്നെ ആരാധകർ ആണ് ദിലീപിന്റെ കുടുംബത്തിനും ഉള്ളത്. ഭാര്യ കാവ്യയും മകൾ മഹാലക്ഷ്മിയും മീനാക്ഷിയും എല്ലാം പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ്. ഇവരുടെ വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ദിലീപ് തന്റെ ഇളയ മകൾ മഹാലക്ഷ്മിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ദിലീപിന്റെ വാക്കുകൾ ഇങ്ങനെ, മഹാലക്ഷ്മി വളരെ കുറുമ്പത്തി ആണ്. മീനാക്ഷി ചെറുപ്പത്തിൽ എങ്ങനെ ആയിരുന്നോ അത് പോലെ തന്നെയാണ് മഹാലക്ഷ്മിയും. മാമ്മാട്ടിയെന്നാണ് അവളെ എല്ലാവരും വിളിക്കുന്നത്. അവൾ തന്നെയാണ് അവൾക്ക് ആ പേരിട്ടത്. കുഞ്ഞിന്റെ പേര് മഹാലക്ഷ്മി എന്നാണല്ലോ.

അപ്പോൾ അവൾക്ക് അത് പറയാൻ അറിയില്ല. അവൾ മാമ്മാച്ചി എന്നാണ് പറഞ്ഞത്. അങനെ അത് മാമാട്ടി എന്നായി. കുറച്ച് ദിവസങ്ങൾക്ക് മുൻപ് എനിക്ക് അടുപ്പിച്ച് രണ്ടു ദിവസം നൈറ്റ് ഷൂട്ട് ഉണ്ടായിരുന്നു. ഇവർ സ്കൂളിൽ പോകാൻ നേരത്ത് വിളിച്ചപ്പോൾ ഞാൻ ഫോൺ എടുത്തില്ല. അപ്പോൾ ഉടനെ അവൾ എനിക്ക് വോയിസ് മെസ്സേജ് അയച്ചു, കഴിഞ്ഞ രണ്ടു ദിവസമായി ഞാൻ അച്ഛനെ വിളിക്കുന്നു, അച്ഛൻ ഫോൺ എടുത്തില്ല. ഞാൻ പോകുന്നു എന്ന് പറഞ്ഞു ഒരു വോയിസ്. ഇത് അയച്ച് കഴിഞ്ഞു അവൾ കാവ്യയോട് പറഞ്ഞു അച്ഛൻ ഇനി വിളിക്കും, നമ്മൾ ഫോൺ എടുക്കരുത്. അത് മാത്രമേ നമുക്ക് ഇനി ചെയ്യാൻ കഴിയു എന്ന്.