വെ, ട്ടി വീഴ്ത്താൻ താൻ ആര്, പെരുന്തച്ചനോ അതോ ദ്രോണാചാര്യരോ

കുറച്ച് ദിവസമായി ഉപ്പും മുളകും പരിപാടിയെ കുറിച്ചുള്ള ചർച്ചകൾ ആണ് സോഷ്യൽ മീഡിയയിൽ പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. പരിപാടിയിലെ ഒരു കഥാപാത്രമായ മുടിയനെ അവതരിപ്പിക്കുന്ന ഋഷി ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളും ഇതിന് പിന്നാലെ ഇതിനെതിരെ…

കുറച്ച് ദിവസമായി ഉപ്പും മുളകും പരിപാടിയെ കുറിച്ചുള്ള ചർച്ചകൾ ആണ് സോഷ്യൽ മീഡിയയിൽ പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. പരിപാടിയിലെ ഒരു കഥാപാത്രമായ മുടിയനെ അവതരിപ്പിക്കുന്ന ഋഷി ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളും ഇതിന് പിന്നാലെ ഇതിനെതിരെ പ്രതികരിച്ച് കൊണ്ട് ശ്രീകണ്ഠൻ നായർ പറഞ്ഞ കാര്യങ്ങളുമാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്നെ ഉപ്പും മുളകിൽ നിന്നും യാതൊരു ന്യായവും ഇല്ലാതെയാണ് പുറത്താക്കിയിരിക്കുന്നത് എന്നും ഇപ്പോൾ മുടിയാണ് ബാംഗ്ലൂരിൽ ഡ്ര,ഗ്‌ സ് കേസിൽ പിടിക്കപ്പെട്ടു എന്ന് വരുത്തി തീർക്കുകയാണ് സംവിധായകൻ എന്നും അതിന്റെ ഷൂട്ട് ഇതിനോടകം കഴിഞ്ഞു എന്നുമാണ് ഋഷി പറയുന്നത്. കൂടാതെ അഭിമുഖത്തിൽ കൂടുതൽ പരാമർശങ്ങൾ മുടിയൻ നടത്തിയിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം വാർത്താ വേളയിൽ ശ്രീകണ്ഠൻ നായർ ഇതിനെതിരെ പ്രതികരിച്ചിരുന്നു. ഇനിയും ഈ വിഷയം സംസാരമായാൽ പലതും തനിക്ക് പറയേണ്ടി വരുമെന്നും ചാനലിൽനേക്കാൾ മുകളിൽ ഉയർന്നാൽ വെ, ട്ടി വീഴ്ത്താതെ വേറെ വഴിയില്ലെന്നുമൊക്കെയാണ് ഇദ്ദേഹം പറഞ്ഞത്. എന്നാൽ ഇപ്പോൾ ശ്രീകണ്ഠൻ നായരെ വിമർശിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ചിലർ. ഒരു ആർട്ടിസ്റ്റ് പെട്ടെന്ന് തടിച്ചുകൊഴുത്ത് അത് ചാനലിൻ്റെ മുകളിലേക്ക് വളർന്നാൽ പിന്നെ വെട്ടി വീഴ്ത്താതെ തരമില്ല.” ഉപ്പും മുളകും ഷോയിലെ മുടിയനെ (റിഷി) ഒഴിവാക്കിയതിനെക്കുറിച്ച് ശ്രീകണ്ഠൻ നായർ രാവിലത്തെ വാർത്താ മോണിംഗ് ഷോയിൽ യൂട്യൂബിൽ വന്ന ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞതാണിത്?

തനിക്ക് ശകലമെങ്കിലും ഉളുപ്പുണ്ടോ നായരെ. ഒരു കലാകാരനെ കുറിച്ച് ഇമ്മാതിരി തീരെ നിലവാരമില്ലാത്ത അഭിപ്രായം പറയാൻ, അതും വാർത്ത അവതരണ വേളയിൽ? തന്റെ ചോര വീണാണ്‌ മറ്റു ചാനലുകൾ വളർന്നത് എന്നും പറഞ്ഞ് 24 നടത്തിയ ഒരു അവാർഡ് നിശയിൽ വേദിയിലിരുന്ന് താൻ തൊള്ളാകീറി കരഞ്ഞത് ഓർക്കുന്നുണ്ടോ? എന്നിട്ട് ഒരു കലാകാരനെ കുറിച്ച് അദ്ദേഹത്തിന്റെ ഭാവി തന്നെ ഞങ്ങൾ നശിപ്പിച്ചു എന്ന തരത്തിൽ വല്ല്യ വീരവാദം മുഴക്കുന്ന പോലെ പറയുന്നു. കഷ്ടം എന്നാണ് ഒരാൾ പങ്കുവെച്ചിരിക്കുന്ന കുറിപ്പിൽ പറയുന്നത്. നിങ്ങൾ ആര് വെ,ട്ടി വീഴത്താൻ പെരുന്തച്ചൻ ആണോ? അതോ ദ്രോണാചാര്യനോ? എന്ത് പറഞ്ഞാലും കഴിവുള്ളവൻ വളരും, പ്രേക്ഷകർ അവരെ വളർത്തും. ഇങ്ങനെ വാലും തുമ്പും ഇല്ലാതെ പറയുന്നത് ശരിയല്ല, അതെന്താ ആര്ടിസ്റ് ചാനലിനേക്കാൾ വളരാൻ പാടില്ലേ, ഒരാളുടെ ഉള്ളിൽ കല ഉണ്ടങ്കിൽ ഒരടുക്കളയിലും ഒതുക്കാനാകില്ല തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിന് വരുന്നത്.