ആ കേസില്‍ ദിലീപിന്റെ പങ്ക് മറയ്ക്കാന്‍ ശ്രമിച്ചത് കാവ്യ..!! എന്നെ നിരന്തരം വിളിച്ചു, സ്‌നേഹം നടിച്ചു… ഇപ്പോള്‍ ജീവന് ഭീഷണി ഉണ്ട്… ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകൻ

കേരളക്കരയെ ആകെ പിടിച്ചുലച്ച കേസ് ആയിരുന്നു മലയാള സിനിമയിലെ നടി കൊച്ചിയില്‍ വെച്ച് ആക്രമിക്കപ്പെട്ട കേസ്. ഇതില്‍ നടന്‍ ദിലീപിന് പങ്കുണ്ടെന്ന വാര്‍ത്തകള്‍ കേസ് കത്തിപ്പടരുന്നതിന് ആക്കം കൂട്ടി. ഇപ്പോഴിതാ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍…

കേരളക്കരയെ ആകെ പിടിച്ചുലച്ച കേസ് ആയിരുന്നു മലയാള സിനിമയിലെ നടി കൊച്ചിയില്‍ വെച്ച് ആക്രമിക്കപ്പെട്ട കേസ്. ഇതില്‍ നടന്‍ ദിലീപിന് പങ്കുണ്ടെന്ന വാര്‍ത്തകള്‍ കേസ് കത്തിപ്പടരുന്നതിന് ആക്കം കൂട്ടി. ഇപ്പോഴിതാ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ദിലീപിന്റെ സുഹൃത്തും സംവിധായകനും ആയ ബാലചന്ദ്രകുമാര്‍. കേസിനെ കുറിച്ച് ദിലീപിന്റെ ഭാഗത്ത് നിന്നും വന്ന ഞെട്ടിക്കുന്ന സത്യങ്ങളാണ് അദ്ദേഹം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്ക് പുറത്തു വരാതിരിക്കാന്‍ ദിലീപിന്റെ കുടുംബമൊന്നിച്ച് ശ്രമിച്ചിരുന്നു എന്നാണ് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ പറഞ്ഞത്. ഇതിനായി ആ കുടുംബമൊട്ടാകെ എന്നോട് അമിതമായ സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്‌തെന്ന് ഇദ്ദേഹം തുറന്ന് പറയുന്നു. ഒരു പ്രമുഖ ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് ബാലചന്ദ്ര കുമാര്‍ ഇക്കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞത്. നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ പള്‍സര്‍ സുനിയെ ദിലീപിന് അറിയാം എന്ന കാര്യം മറച്ചു വെയ്ക്കാന്‍ ആണ് കാവ്യ ഉള്‍പ്പെടെ തന്നോട് ആവശ്യപ്പെട്ടത് എന്ന് അദ്ദേഹം പറയുന്നു. ദിലീപും തന്റെ അടുത്ത് ഈ ആവശ്യം ഉന്നയിച്ചു എന്നാണ് വെളിപ്പെടുത്തല്‍.

ഇപ്പോള്‍ തന്റെ ജീവന് ഭീഷണിയുണ്ടന്നും അതിനാലാണ് ഈ തുറന്ന് പറച്ചില്‍ എന്നുകൂടി സംവിധായകന്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു. ബാലചന്ദ്രകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ… പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് എനിക്കറിയാമായിരുന്നു ഇക്കാര്യം അന്വേഷണ സംഘത്തോട് പറയരുതെന്നാവശ്യപ്പെട്ടാണ് ദിലീപിന്റെ ബന്ധുക്കള്‍ വിളിച്ചത്. ദിലീപും കാവ്യയും ഇതിനായി തനിക്ക് അമിത പരിഗണന നല്‍കിയിരുന്നു. ദിലീപിന്റെ വീട്ടിലെ പാലു കാച്ചലിന്റെ പിറ്റേന്ന് അവിടെയെത്തിയപ്പോള്‍ ആണ് പള്‍സര്‍ സുനിയെ ആദ്യമായി ഞാന്‍ കണ്ടത്. പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധം വളരെ അടുത്തതാണെന്ന് നേരത്തെ മനസ്സിലാക്കിയിരുന്നു.

അതവരുടെ ഇടപെടലുകളില്‍ നിന്ന് മനസ്സിലായി. നടി ആക്രമിക്കപ്പെട്ട സംഭവം നടന്നപ്പോള്‍ പ്രതിയെന്ന് പറഞ്ഞ് പുറത്തു വന്ന പള്‍സര്‍ സുനിയുടെ ചിത്രം കണ്ടപ്പോള്‍ തന്നെ ദീലിപിനെ വിളിച്ചു. സാറിന്റെ വീട്ടില്‍ കണ്ട പയ്യനല്ലേ പിടിയിലായത് എന്ന് ചോദിച്ചു. ഏത് പയ്യനെന്നാണ് ദിലീപ് തിരിച്ചു ചോദിച്ചത്. ബാലുവിന് തെറ്റിയതായിരിക്കുമെന്ന് പറഞ്ഞു. പിന്നീട് ബാലു തന്റെ കൂടെ പള്‍സര്‍ സുനിയെ കണ്ട കാര്യം പുറത്തു പറയരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു. പിന്നീടങ്ങോട്ട് തന്നോട് വളരെ സ്്നേഹം അഭിനയിച്ചു. കേസില്‍ ദിലീപ് റിമാന്‍ഡിലായിരിക്കെ ഒരിക്കല്‍ സഹോദരന്‍ മുഖേന ആലുവയിലെ ജയിലിലേക്ക് തന്നെ വിളിപ്പിച്ച് ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടു. അന്ന് ഒരു ജയില്‍പുള്ളിയെ പോലെയല്ല ദിലീപിനെ അവിടെ കണ്ടത്. സന്ദര്‍ശകര്‍ക്ക് വിലക്കുള്ള സമയത്ത് ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ വെച്ച് ദിലീപ് കണ്ടു എന്നുമാണ് അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുന്നത്.