ദിലീപിന് വേണ്ടി സംസാരിക്കാൻ പോയിട്ട് എന്റെ കുടുംബം കഷ്ടപ്പെടുകയാണ് ഇപ്പോൾ

മലയാള സിനിമയിലെ ഒരു കാലത്ത് സജീവമായി നിന്ന നടനാണ് മഹേഷ്. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം സിനിമകൾ സംവിധാനം ചെയ്തിട്ടുമുണ്ട്. എന്നാൽ കുറച്ച് നാളുകൾ സിനിമയിൽ നിന്നു വിട്ട് നിന്ന താരം സീരിയലിൽ…

മലയാള സിനിമയിലെ ഒരു കാലത്ത് സജീവമായി നിന്ന നടനാണ് മഹേഷ്. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം സിനിമകൾ സംവിധാനം ചെയ്തിട്ടുമുണ്ട്. എന്നാൽ കുറച്ച് നാളുകൾ സിനിമയിൽ നിന്നു വിട്ട് നിന്ന താരം സീരിയലിൽ കൂടി തന്റെ തിരിച്ച് വരവ് നടത്തിയിരുന്നു. എന്നാൽ അടുത്തിടെ ദിലീപിനെ കുറിച്ച് മഹേഷ് പറഞ്ഞ കാര്യങ്ങൾ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ദിലീപ് പ്രതി ചേർക്കപ്പെട്ട കേസിൽ ദിലീപ് നിരപരാധി ആണെന്ന് മഹേഷ് പറഞ്ഞത് ഏറെ ചർച്ച ആയിരുന്നു. ദിലീപിന്റെ കയ്യിൽ നിന്നും പണം വാങ്ങിയിട്ടാണ് മഹേഷ് ഇങ്ങനെ പറയുന്നത് എന്നാണ് പലരും പറഞ്ഞത്. എന്നാൽ എന്ത് കൊണ്ടാണ് ദിലീപ് നിരപരാധി ആണെന്ന് താൻ പറഞ്ഞത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

മഹേഷിന്റെ വാക്കുകൾ ഇങ്ങനെ, ദിലീപ് അറസ്റ്റിൽ ആയ സമയത്ത് ഒന്നും താൻ ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. എന്നാൽ ദിലീപ്  അമ്മയുടെ സിനിമ എടുക്കാൻ മുന്നോട്ട് വന്ന ആൾ ആണ്. അപാര ബിസിനെസ്സ് മൈൻഡ് ഉള്ള വ്യക്തി. മോഹൻലാലും മമ്മൂട്ടിയും പോലെ ഉള്ള വലിയ മരങ്ങൾക്കിടയിൽ കൂടി വളർന്നു വന്ന വ്യക്തി. അങ്ങനെ ഉള്ള ദിലീപ് ഒരു  ക്രിമിനൽ പശ്ചാത്തലം ഉള്ള പൾസർ സുനിക്ക് വീണ്ടും സമാനമായ രീതിയിൽ കുറ്റം ചെയ്യാൻ അവസരം ഒരുക്കി കൊടുക്കുമോ? ദിലീപിന് വേണമെങ്കിൽ ദുബായിൽ നിന്നോ ബോംബയിൽ നിന്നോ ഒക്കെ ആളുകളെ ഇറക്കമായിരുന്നു.

പൾസർ സുനിക്ക് രണ്ടു കൊടിക്കാണ് ദിലീപ് പ്രതിഫലം ഉറപ്പിച്ചത് എന്ന് പറയുന്നു. അഡ്വാൻസ് ആയി കൊടുത്തത് 10000 രൂപ ആണോ? പോലീസും വളരെ വേഗത്തിൽ ആണ് ദിലീപിനെതിരെ നീങ്ങിയത്. ദിലീപിനെതിരായ കേസിന് പിന്നില്‍ പലർക്കും പല ലക്ഷ്യങ്ങളുമുണ്ട്. ഒന്ന് ദിലീപിനെ താഴെയിറക്കുക എന്നത് ആയിരുന്നു. അതുവഴി വേറെ ചിലരെ നേടുകയെന്നതും. പക്ഷേ ഒന്നും അല്ലാതായി പോയി. അയാള്‍ വലിയ സിനിമയൊക്കെ പ്രഖ്യാപിച്ച് ഒന്നും അല്ലതായതാണ്. പിന്നെ വലിയൊരു നടിയെ സ്വന്തമാക്കാമെന്ന ചിന്തയൊക്കെ അയാൾക്ക് ഉണ്ടായിരുന്നു. അതൊന്നും നടന്നില്ല, തകര്‍ന്ന് തരിപ്പണമായി പോയി എന്നുമാണ് മഹേഷ് പറയുന്നത്.