നിലാവിനോട് പ്രണയം പറഞ്ഞ് ആടിതകര്‍ത്ത് പവി!! വെണ്ണിലാ കന്യകേ വീഡിയോ സോഗ് പുറത്ത്

ജനപ്രിയ നായകന്‍ ദിലീപിന് നായകനായെത്തിയ ഫാമിലി എന്റര്‍ടെയ്‌നറാണ് പവി കെയര്‍ ടേക്കര്‍. തിയ്യേറ്ററില്‍ സമ്മിശ്രാഭിപ്രായമാണ് ചിത്രം നേടുന്നത്. വിനീത് കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ വീഡിയോ സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. വിനായക് ശശികുമാര്‍ വരികളൊരുക്കിയ വെണ്ണിലാ കന്യകേ എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തുവിട്ടത്. മിഥുന്‍ മുകുന്ദന്‍ ഈണം പകര്‍ന്ന മിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെഎസ് ഹരിശങ്കര്‍ ആണ്.

ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാരാണ് ചിത്രത്തിലെത്തിയിരിക്കുന്നത്. ജൂഹി ജയകുമാര്‍, ശ്രേയ രുഗ്മിണി, റോസ്മിന്‍, സ്വാതി, ദിലീന രാമകൃഷ്ണന്‍ എന്നിവരാണ് നായികമാരാകുന്നത്. ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, സ്ഫടികം ജോര്‍ജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്.

ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റ ബാനറില്‍ ദിലീപ് ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. വിനീത് ശ്രീനിവാസന്‍ ചിത്രം അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം രാജേഷ് രാഘവന്‍ തിരക്കഥയൊരുക്കിയ ചിത്രമെന്നതും ശ്രദ്ധേയമാണ്.


ഛായാഗ്രഹണം സനു താഹിര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് അനൂപ് പത്മനാഭന്‍, കെ പി വ്യാസന്‍, എഡിറ്റര്‍ ദീപു ജോസഫ്, ഗാനരചന ഷിബു ചക്രവര്‍ത്തി, വിനായക് ശശികുമാര്‍, പ്രൊജക്റ്റ് ഹെഡ് റോഷന്‍ ചിറ്റൂര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ നിമേഷ് എം താനൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രഞ്ജിത് കരുണാകരന്‍, അസോസിയേറ്റ് ഡയറക്ടര്‍ രാകേഷ് കെ രാജന്‍, കോസ്റ്റ്യൂംസ് സഖി എല്‍സ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്‌സിങ് അജിത് കെ ജോര്‍ജ്, സ്റ്റില്‍സ് രാംദാസ് മാത്തൂര്‍, ഡിസൈന്‍സ് യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സുജിത് ഗോവിന്ദന്‍, കണ്ടെന്റ് ആന്റ് മാര്‍ക്കറ്റിംഗ് ഡിസൈന്‍ പപ്പെറ്റ് മീഡിയ, പി ആര്‍ ഒ- എ എസ് ദിനേശ്.