ഒരു ദിലീപ് ചിത്രം കണ്ട് ‘കാശും പോയി സമയവും പോയി’ എന്ന നഷ്ടബോധമില്ലാതെ തീയറ്ററിന് പുറത്തേക്ക് ഇറങ്ങാന്‍ കഴിഞ്ഞു!!

‘തങ്കമണി’ എന്ന ചിത്രത്തിന് ശേഷം ഏറെ പ്രതീക്ഷയോടെ തിയ്യേറ്ററിലെത്തിയിരിക്കുകയാണ് ദിലീപിന്റെ ‘പവി കെയര്‍ ടേക്കര്‍’. വിനീത് കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊച്ചിയിലെ ഒരു ഫ്‌ലാറ്റില്‍ കെയര്‍ ടെക്കര്‍ ആയി ജോലി ചെയ്യുന്ന പവിത്രന്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ദിലീപ് എത്തുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടാകുന്ന ബന്ധങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ആദ്യദിനം തിയ്യേറ്ററില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്.

ചിത്രത്തിനെ കുറിച്ച് സനല്‍കുമാര്‍ പത്മനാഭന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. ചിത്രം കണ്ട്’കാശും പോയി സമയവും പോയി’ എന്ന നഷ്ടബോധമില്ലാതെ തീയറ്ററിന് പുറത്തേക്ക് ഇറങ്ങാന്‍ കഴിഞ്ഞെന്നാണ് സനല്‍ പറയുന്നത്.

മൂകാംബിക ദേവിയുടെ നടയിലേക്ക് ഭക്തരുമായി വരുന്ന ഓരോ വണ്ടിയിലേക്കും ‘ അതില്‍ തന്റെ അമ്മയുണ്ടാകും ‘ എന്നൊരു പ്രതീക്ഷയോടെ കാത്തിരുന്ന അരവിന്ദന്റെ കഥ പറഞ്ഞ എഴുത്തുകാരനും ….
നമ്മുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറി , ഒരു ഭാഗമായ ശേഷം..
നമ്മളുടെ ജീവിതത്തില്‍ അവര്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് ചിന്തിക്കാതെ….

ഒരുനാള്‍…ഒരു വാക്കു പോലും പറയാതെ ഇറങ്ങി പോകുന്നവരുടെ കഥ പറഞ്ഞ ഡിയര്‍ ഫ്രണ്ട് ന്റെ സംവിധായകനും …
ഒന്നിച്ച…..
കൊച്ചിയിലെ ഒരു ഫ്‌ലാറ്റില്‍ കെയര്‍ ടെക്കര്‍ ആയി ജോലി ചെയ്യുന്ന പവിത്രന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന സ്ത്രീകളുടെയും നായക്കുട്ടിയുടെയും കഥ പറയുന്ന പവി കെയര്‍ ടെക്കര്‍ എന്ന സിനിമ നല്‍കിയത് ശരാശരിയിലും മുകളില്‍ നില്‍ക്കുന്നൊരു തീയറ്റര്‍ അനുഭവം ….??????
പോസിറ്റീവ് :
ചെറിയ ചെറിയ തമാശകള്‍ , നല്ല രണ്ട് പാട്ടുകള്‍ , സൗഹൃദവും പ്രണയവും അവതരിപ്പിച്ചിരിക്കുന്ന പുതുമയുള്ള രീതി….. നല്ലൊരു ഫീല്‍ നല്‍കുന്ന ക്ളൈമാക്‌സ് ..
നെഗറ്റീവ് :

പവി എന്ന വേഷം ദിലീപിന്റെ ഇപ്പോഴത്തെ പ്രായവുമായി മാച്ച് ആകാതെ ഇടക്കിടെ മുഴച്ചു നില്‍ക്കുന്ന അവസ്ഥ …!
റേറ്റിംഗ് : 3.5/5
നോട്ട് : 2018 ഇല്‍ ഇറങ്ങിയ കമ്മാര സംഭവത്തിന് ശേഷം, ഒരു ദിലീപ് ചിത്രം കണ്ടു തീയറ്ററിന് പുറത്തേക്ക് ‘കാശും പോയി സമയവും പോയി ‘ എന്ന നഷ്ടബോധത്തോടെ അല്ലാതെ ഇറങ്ങാന്‍ കഴിഞ്ഞു ….