കലിപ്പ് മോഡലിൽ ദിലീപ്! ‘വോയ്‌സ് ഓഫ് സത്യനാഥന്റെ’ മോഷൻ പോസ്റ്റർ റിലീസ് ചെയ്യ്തു  

റാഫി,ദിലീപ് കൂട്ടുകെട്ടിലെ ‘വോയ്‌സ്  ഓഫ് സത്യനാഥന്റെ’ മോഷൻ പോസ്റ്റർ റിലീസ് ചെയ്യ്തു. സിനിമയിലെ മെയിൻ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചാണ്  ഈ പോസ്റ്റർ തയ്യാറാക്കിയത്. കലിപ്പ് മോഡലിൽ ദിലീപ്  ,കൂടാതെ ജോജു ജോർജ്,ജോണി  ആന്റണി, വീണ നന്ദകുമാർ,…

റാഫി,ദിലീപ് കൂട്ടുകെട്ടിലെ ‘വോയ്‌സ്  ഓഫ് സത്യനാഥന്റെ’ മോഷൻ പോസ്റ്റർ റിലീസ് ചെയ്യ്തു. സിനിമയിലെ മെയിൻ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചാണ്  ഈ പോസ്റ്റർ തയ്യാറാക്കിയത്. കലിപ്പ് മോഡലിൽ ദിലീപ്  ,കൂടാതെ ജോജു ജോർജ്,ജോണി  ആന്റണി, വീണ നന്ദകുമാർ, ജഗപതി ബാബു, രമേഷ്‌ പിഷാരടി തുടങ്ങിയവരെ ഉൾക്കൊള്ളിച്ചാണ് ഈ പോസ്റ്റർ.

ഈ ഒരു പോസ്റ്ററിൽ ദിലീപ് ഒരു കലിപ്പ് രീതിയിൽ വടിയുമായി നിൽക്കുന്നതാണ്. മുൻപ് റാഫി, ദിലീപ് കൂട്ടുകെട്ടിലെ ചിത്രങ്ങൾ എല്ലാം ഹാസ്യത്തിന് പ്രധാന്യം നൽകിയിരുന്നു, അതുപോലെ തന്നെയാണ് ഈ ചിത്രവും. ഈ ചിത്രത്തിൽ അനുശ്രീ അതിഥി താരമായി എത്തുന്നുണ്ട്. ബാദുഷ സിനിമാസിന്റെ, ഗ്രാന്റ് പ്രൊഡക്ഷന്സിന്റെയും ബാനറിൽ എൻ എം ബാദുഷ, ദിലീപ് രാജൻ ചിറയിൽ, ഷിനോയ് മാത്യു തുടങ്ങിയവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ഈ ചിത്രത്തിൽ വലിയ താര നിര തന്നെയാണ് ഉള്ളത്,ദിലീപ്  അനുപം ഖേർ, ജോജു ജോർജ് ,രമേശ് പിഷാരടി, സിദ്ധിഖ്, വീണ നന്ദകുമാർ , ജഗപതി ബാബു, ജോണി ആന്റണി, ജനര്ദനന്, അലന്സിയര് ലോപ്പസ്, ബോബൻ സാമുവൽ,  അനുശ്രീ, അംബിക മോഹൻ തുടങ്ങിയവർ അഭിനയിക്കുന്നു. പ്രേക്ഷകർക്ക്‌ പ്രിയങ്കരമാകുന്ന രീതിയിൽ തന്നെയാണ് ഈ ചിത്രം റാഫി ഒരുക്കിയിരിക്കുന്നത്.