മാമാട്ടിയെ എടുത്ത് മീനാക്ഷി…കുടുംബസമേതം ഓണാശംസകളുമായി ദിലീപ്

ആരാധകര്‍ക്ക് ഓണാശംസകളുമായി ദിലീപ്. ഹൃദ്യമായ സ്‌നേഹചിത്രം പങ്കുവച്ചാണ് ദിലീപ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ദിലീപും കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും അടങ്ങുന്ന കുടുംബചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ചിത്രം പങ്കുവച്ച് എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഞങ്ങളുടെ ഓണാശംസകള്‍ എന്ന് താരം…

ആരാധകര്‍ക്ക് ഓണാശംസകളുമായി ദിലീപ്. ഹൃദ്യമായ സ്‌നേഹചിത്രം പങ്കുവച്ചാണ് ദിലീപ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ദിലീപും കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും അടങ്ങുന്ന കുടുംബചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

ചിത്രം പങ്കുവച്ച് എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഞങ്ങളുടെ ഓണാശംസകള്‍ എന്ന് താരം കുറിച്ചു. കുറെ നാളുകള്‍ക്ക് ശേഷമാണ് എല്ലാവരും ഒരു ഫ്രെയിമില്‍ ഒന്നിച്ചെത്തുന്നത്.

മാമാട്ടക്കുട്ടിയെ മീനൂട്ടി എടുത്തിരിക്കുകയാണ്. എല്ലാവരും മീനൂട്ടിയും കാവ്യയും കസവ് സാരിയിലാണ്. കസവ് മുണ്ടും കുര്‍ത്തയുമാണ് ദിലീപിന്റെ വേഷം. ഫോട്ടോ ഇതിനകം വൈറലായിക്കഴിഞ്ഞു. ആരാധകരും താരകുടുംബത്തിന് ഓണാശംസകളും സ്‌നേഹവും അറിയിക്കുന്നുണ്ട്.