ആറന്മുള സദ്യ വഴിപാടായി സമർപ്പിച്ച് ദിലീപ്, ഒപ്പം പ്രേമിയും

കഴിഞ്ഞ ദിവസമാണ് നടൻ ദിലീപ് ആറന്മുള ക്ഷേത്രത്തിൽ വള്ള സദ്യ വഴിപാട് ആയി സമർപ്പിച്ചത്. ഇതിന്റെ വിഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിലും ദിലീപ് ഫാൻസിന്റെ ഗ്രൂപ്പുകളിലും ഒക്കെ വലിയ രീതിയിൽ തന്നെ വൈറൽ ആയിരുന്നു.…

കഴിഞ്ഞ ദിവസമാണ് നടൻ ദിലീപ് ആറന്മുള ക്ഷേത്രത്തിൽ വള്ള സദ്യ വഴിപാട് ആയി സമർപ്പിച്ചത്. ഇതിന്റെ വിഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിലും ദിലീപ് ഫാൻസിന്റെ ഗ്രൂപ്പുകളിലും ഒക്കെ വലിയ രീതിയിൽ തന്നെ വൈറൽ ആയിരുന്നു. സുഹൃത്തുക്കൾക്ക് ഒപ്പം ക്ഷേത്രത്തിൽ എത്തിയാണ് ദിലീപ് വഴിപാട് ഭഗവാന് മുന്നിൽ സമർപ്പിച്ചത്. ലോകമെമ്പാടും വളരെ പ്രശസ്തമായ ഒരു വഴിപാട്ആ ണ് വള്ളസദ്യ. ആറന്മുള പാർത്ഥസാരഥിയുടെ മുന്നിൽ അഭീഷ്ട സിദ്ധിക്ക് നടത്തുന്ന ഏറ്റവും വലിയ വഴിപാടാണ് ഈ വള്ള സദ്യ. അതാണ് ഇപ്പോൾ ദിലീപ് നടത്തിയിരിക്കുന്നത്.

തന്റെ ആഗ്രഹ സഫലീകരണത്തിന് വേണ്ടിയാണ് ദിലീപ് ഇങ്ങനെ ഒരു വഴിപാട് ഇപ്പോൾ നടത്തിയിരിക്കുന്നത് എന്നും വാർത്തകൾ പുറത്ത് വരുന്നു. കുറച്ച് നാളുകൾ ആയി ദിലീപ് ക്ഷേത്രങ്ങളിലും പള്ളികളിലും എല്ലാം ദര്ശനം നടത്തുന്നതിന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. തന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ ചില പ്രതിസന്ധികൾ തരണം ചെയ്യാനാണ് ദിലീപ് ഇപ്പോൾ ഭക്തിയിൽ കൂടുതൽ ശ്രദ്ധിക്കുന്നത് എന്നും സോഷ്യൽ മീഡിയയിൽ ചർച്ച ഉണ്ടായിരുന്നു. ആ സമയത്ത് ആണ് ഇപ്പോൾ ആറന്മുള ക്ഷേത്രത്തിൽ ദിലീപ് വള്ളസദ്യ വഴിപാട് ആയി സമർപ്പിച്ചിരിക്കുന്നത്.

അതെ സമയം ഈ ചടങ്ങിൽ ദിലീപിനൊപ്പം താരത്തിന്റെ സുഹൃത്തുക്കളെ കൂടാതെ സീരിയൽ താരം പ്രേമിയും ഉണ്ടായിരുന്നു. ദിലീപിനൊപ്പം പ്രേമിയെ കണ്ടതോടെ വള്ള സദ്യ നടത്തുന്നതിൽ പ്രേമിയുടെ പങ്കും പ്രേക്ഷകർ ചോതിക്കുന്നുണ്ട്. കാരണം പ്രശസ്ത ജ്യോൽസ്യൻ വിനീത് ആണ് പ്രേമിയുടെ ഭർത്താവ്. വിനീതിന്റെ നിർദേശപ്രകാരം ആണോ ദിലീപ് ഇപ്പോൾ വല്ല സദ്യ നടത്തുന്നത് എന്ന സംശയവും സോഷ്യൽ മീഡിയയിൽ ഉയരുകയാണ്. എന്നാൽ ഇതിന്റെ വീഡിയോകളിൽ കയ്യിൽ ഉള്ള ഒരു കറുത്ത ബാഗിൽ നിന്ന് ആവശ്യാനുസരണം ഇടയ്ക്ക് ഇടയ്ക്ക് ദിലീപ് പണം എടുത്ത് ആളുകൾക്ക് നൽകുന്നതും കാണാം.