കള്ളൻ ധാരാവി ദിനേശൻ എത്തുന്നു! ദിലീഷ് പോത്തന്റെ ‘മനസാ വാചാ’ യുടെ ടീസർ പുറത്തു 

ദിലീഷ് പോത്തൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മനസാ വാചാ, ഇപ്പോൾ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവര്തകര്, ധാരാവി ദിനേശൻ എന്ന കള്ളന്റെ കഥാപാത്രവുമായാണ് ദിലീഷ് പോത്തൻ അഭിനയിക്കുന്നത്. വെത്യസ്ത ലുക്കിലും, ഗെറ്റപ്പിലുമാണ്…

ദിലീഷ് പോത്തൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മനസാ വാചാ, ഇപ്പോൾ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവര്തകര്, ധാരാവി ദിനേശൻ എന്ന കള്ളന്റെ കഥാപാത്രവുമായാണ് ദിലീഷ് പോത്തൻ അഭിനയിക്കുന്നത്. വെത്യസ്ത ലുക്കിലും, ഗെറ്റപ്പിലുമാണ് നടൻ ഈ ചിത്രത്തിൽ എത്തിയിരിക്കുന്നത്, ഈ ചിത്രത്തിലെ ജാസി ഗിഫ്റ്റ് ആലപിച്ച ഗാനത്തിന്റെ വീഡിയോ സോങ് സോഷ്യൽ മീഡിയിൽ വളരെ ശ്രെദ്ധ ആകുകയും ചെയ്യ്തു, ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് നവാഗതനായ ശ്രീകുമാർ  പൊടിയനാണ്

ചിത്രം ഫെബ്രുവരി 23  നെ തീയറ്ററുകളിൽ റിലീസ് ആകുന്നു, കോമഡി നിറഞ്ഞ ഈ ചിത്രം സ്റ്റാർട്ട് ആക്ഷൻ കട്ട് പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്. ദിലീഷ് പോത്തനെ പുറമെ ഈ ചിത്രത്തിൽ ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടർ, അഹാന വിനേഷ്, സായി കുമാർ, കിരൺ കുമാർ, അസിൻ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു

മജീദ് സായിദ് രചിച്ച ഈ ചിത്രം നിർമിക്കുന്നത് ഒനീൽ കുറുപ്പാണ്, എൽദോ ഐസക്ക് ചായാഗ്രഹണം നിർവഹിക്കുന്നു, സംഗീതം സുനിൽ കുമാർ പി കെ, ചിത്ര സംയോജനം ലിജോ പോൾ, വിജു വിജയൻ കലാസംവിധാനം. ജിജോ ജേക്കബ് മേക്കപ്പ്