അഞ്ച് മാസം ആയതേ ഉള്ളു ഞങ്ങൾ തമ്മിൽ കാണാൻ തുടങ്ങിയിട്ട്

മഴയിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ കൂടി പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് ദില്ഷാ പ്രസന്നൻ. അതിനു ശേഷം താരം ഏഷ്യാനെറ്റിൽ ബിഗ് ബോസ്സിലും മത്സരാർത്ഥിയായി എത്തിയിരുന്നു. ബിഗ് ബോസ്സിൽ എത്തിയതോടെയാണ് താരം കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ബിഗ് ബോസ്സിലെ ഒന്നാം സ്ഥാനം തന്നെ ദില്ഷാ നേടി എടുത്തിരുന്നു. ബിഗ് ബോസ്സിൽ വെച്ച് ഡോക്ടർ റോബിനുമായി ദില്ഷാ പ്രണയത്തിൽ ആണെന്ന തരത്തിൽ ഉള്ള ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ബിഗ് ബോസ് മലയാളം ചരിത്രത്തിലെ തന്നെ ആദ്യ ലേഡി വിന്നർ ആയിരുന്നു ദില്ഷാ. ദിൽഷയുടെ വിജയത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളുംഉയർന്നിരുന്നു . ദില്ഷാ ബിഗ് ബോസ് ഷോയിൽ വിജയിക്കാൻ യാതൊരു അർഹതയും ഇല്ലായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ പറയുന്നത്.

ആ സമയത്ത് കടുത്ത സൈബർ ആക്രമണങ്ങൾ ആണ് താരത്തിനെതിരെ ഉയർന്നത്. റോബിന്റെ ആരാധകർ ആണ് ദിൽഷയെ വോട്ട് ചെയ്തു വിജയിപ്പിച്ചത് എന്നും റോബിനോട് ദില്ഷാ അടുത്തത് ഇടപെഴകിയത് റോബിന്റെ ആരാധകരുടെ വോട്ട് തങ്ങൾക്ക് കൂടി ലഭിക്കാൻ വേണ്ടിയായെന്നും വിജയിക്കാൻ വേണ്ടി റോബിനോട് പ്രണയ നാടകം കളിക്കുകയായിരുന്നു ദിൽഷാ എന്നുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. എന്നാൽ ബിഗ് ബോസ്സിൽ നിന്ന് പുറത്ത് വന്നതിന് ശേഷം താനും റോബിനും തമ്മിൽ ഇനി യാതൊരു ബന്ധവും ഇല്ല എന്ന് ദില്ഷാ തന്നെ പറഞ്ഞിരുന്നു. ഇപ്പോഴിതാ റംസാനും ദില്ഷായും തമ്മിൽ പ്രണയത്തിൽ ആണെന്നുള്ള ഗോസിപ്പുകൾ ആണ്പ്രചരിക്കുന്നത് .

ദിൽഷ ഇപ്പോൾ ഈ ഗോസിപ്പുകളോട് പ്രതികരിച്ചിരിക്കുകയാണ്. എന്റെ കൂടെ ആരെങ്കിലും നിന്നാൽ ഉടനെ അവരുടെ പേരും എന്റെ പേരും ചേർത്ത് ഗോസിപ്പുകൾ ഇറങ്ങും. തംബ് നയിൽ കണ്ടു നമ്മൾ ന്യൂസ് നോക്കുമ്പോൾ അതിനുള്ളിൽ ഒരു തേങ്ങയും കാണാറില്ല. ഇത്തരത്തിൽ കുറെ ന്യൂസുകൾ കണ്ടിരുന്നു. അതിൽ ഒന്ന് ഞാനും റംസാനും തമ്മിൽ പ്രണയത്തിൽ ആണെന്നാണ്. റംസാൻ ഇതൊക്കെ സീരിയസ് ആയി എടുക്കുന്ന ആൾ അല്ല. ഒരു ന്യൂസിൽ പറയുന്നത് ഞാനും റംസാനും കഴിഞ്ഞ ഒൻപത് മാസങ്ങളായി പ്രണയത്തിൽ ആണെന്നാണ്. ഞങ്ങൾ അഞ്ച് മാസമായതെ ഉള്ളു കാണാൻ തുടങ്ങിയിട്ട് എന്നും ഒരു ഹെഡിങ്ങും വെച്ച് തംബ്നെയിലും വെച്ച് എന്ത് വേണമെങ്കിലും എഴുതി വിടാൻ ആർക്കും പറ്റുമല്ലോ എന്നുമാണ് ദിൽഷ പറയുന്നത്.