നടൻ ടി എസ്  രാജു അന്തരിച്ചു! വാർത്തയുടെ സത്യാവസ്ഥയെ കുറിച്ച് ദിനേശ് പണിക്കർ 

സിനിമ സീരിയൽ നടൻ ടി എസ്  രാജു അന്തരിച്ചു എന്നുള്ള വാർത്ത ആയിരുന്നു കുറെ സമയങ്ങൾ കൊണ്ട് സോഷ്യൽ മീഡിയിൽ നിറഞ്ഞു നിന്നിരുന്നത്, എന്നാൽ അദ്ദേഹത്തിന്റെ മരണം വ്യാജമെന്ന് നടനും, നിർമാതാവുമായ ദിനേശ് പണിക്കർ…

സിനിമ സീരിയൽ നടൻ ടി എസ്  രാജു അന്തരിച്ചു എന്നുള്ള വാർത്ത ആയിരുന്നു കുറെ സമയങ്ങൾ കൊണ്ട് സോഷ്യൽ മീഡിയിൽ നിറഞ്ഞു നിന്നിരുന്നത്, എന്നാൽ അദ്ദേഹത്തിന്റെ മരണം വ്യാജമെന്ന് നടനും, നിർമാതാവുമായ ദിനേശ് പണിക്കർ പറയുന്നു, അദ്ദേഹം ഇപ്പോൾ പൂർണ ആരോഗ്യവാനായി ഇരിക്കുന്നു, അദ്ദേഹം മരിച്ചു എന്ന വാർത്ത അറിഞ്ഞു ആത്മ അസോസിയേഷൻ വൈസ്പ്രസിഡന്റ് കിഷോർ സത്യ അദ്ദേഹത്തെ വിളിച്ചു സംസാരിച്ചുവെന്നു കിഷോർ സത്യ പറയുന്നു.

മലയാളത്തിലെ ഒരു പ്രമുഖ നടന്റെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു നടൻ അന്തരിച്ച വാർത്ത എത്തിയത്, ഇന്ന് രാവിലെ ആയിരുന്നു ഈ വാർത്ത സിനിമ ലോകവും പ്രേക്ഷകരും അറിഞ്ഞിരുന്നത്, നടൻ ടി എസ്‌ രാജു അന്തരിച്ചു എന്നായിരുന്നു വാർത്ത എത്തിയത്,

സിനിമ സീരിയലിലെ കൂടുതൽ വില്ലൻ റോളുകളിൽ ആയിരുന്നു ടി എസ്  രാജു അഭിനയിച്ചിരുന്നത്, എങ്കിലും താരം അഭിനയിച്ച ജോക്കർ എന്ന ചിത്രത്തിലെ ഗോവിന്ദൻ എന്ന സർക്കസ് മാനേജർ ആയിരുന്നു നടന്റെ പ്രധാന വേഷങ്ങളിൽ ഒന്ന്. പിന്നീട് പ്രജാപതി, നഗരപുരാണം തുടങ്ങിയ സിനിമകളിലും അഭിനയിച്ചു, സിനിമകളേക്കാൾ കൂടുതൽ അദ്ദേഹം അഭിനയിച്ചത് സീരിയലുകളിൽ ആയിരുന്നു.