താന്‍ ചെയ്ത സിനിമകളേക്കാളേറെ ട്രോളുകളില്‍ കൂടി പ്രശസ്തി നേടിയ താരമാണ് ഗായത്രി സുരേഷ്. തനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ പല അഭിമുഖങ്ങളിലും വെട്ടിത്തുറന്ന് പറഞ്ഞ് അതിനെല്ലാം പിന്നീട് ട്രോളുകളും വിമര്‍ശനങ്ങളും കളിയാക്കലുകളും ഏറ്റവാങ്ങാറുള്ള താരത്തിനെ ജൂനിയര്‍ കങ്കണ റണൗത്ത് എന്നാണ് ചിലര്‍ വിശേഷിപ്പിക്കുന്നത്. അതേസമയം, പ്രശസ്തിയ്ക്ക് വേണ്ടി ഗായത്രി ഇതെല്ലാം മനപൂര്‍വ്വം ചെയ്യുന്നത് ആണോ എന്നും ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ അഭിനയിക്കുന്നതിനെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ വളരെ വ്യത്യസ്തമായ ഒരു മറുപടിയായിരുന്നു ഗായത്രി സുരേഷിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നത്. സാധാരണ എല്ലാവരും പറയുന്നത് കഥാപാത്രം ആവശ്യപ്പെടുകയാണെങ്കില് ഒരു ഇന്റിമേറ്റ് രംഗം ചെയ്യുന്നത് തെറ്റില്ലെന്നാണ്. എന്നാല്‍ ഗായത്രി സുരേഷ് പറഞ്ഞത് താന്‍ അങ്ങനെ ഒരു രംഗം ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ല എന്നാണ്. അപ്പോള്‍ അവതാരകന്റെ അടുത്ത ചോദ്യം ഇതായിരുന്നു… ഇപ്പോള്‍ ചാക്കോച്ചന് വരെ ഇന്റിമേറ്റ് റോളുകള്‍ ചെയ്യുന്നില്ലേ എന്ന്..
അതിനും ഗായത്രി കൃത്യമായ മറുപടിയാണ് കൊടുത്തിരിക്കുന്നത്. അതിന് താരം പറഞ്ഞ മറുപടി ഇങ്ങനെയാണ്. കുഞ്ചാക്കോബോബന് അതൊരു തെറ്റ് ആയിരിക്കില്ല. അദ്ദേഹത്തിന്റെ വ്യൂവില്‍ നോക്കുമ്പോള്‍ അത് ശരിയായിരിക്കും. പക്ഷേ എന്റെ വ്യൂവില്‍ നോക്കുമ്പോള്‍ അതൊരു തെറ്റാണ്. അതുകൊണ്ടുതന്നെ ഞാന്‍ അത് ചെയ്യാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല..
നമ്മുടെ ശരീരത്തിന് ആക്സസ് നല്കി വേണം നമ്മള് ഒരു രംഗം അഭിനയിക്കുവാന്‍. അങ്ങനെ ഒരു രംഗത്തില്‍ അഭിനയിക്കാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ല. അങ്ങനെ ഒരു ഓഫര്‍ വരികയാണെങ്കില്‍ ഞാന്‍ അത് നിരസിക്കും എന്നാണ് ഗായത്രി സുരേഷ് പറയുന്നത്.. നടിയുടെ ഈ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.