വിവാഹശേഷം വീട്ടിൽ വെറുതെ ഇരിക്കുന്ന സമയം ആയിരുന്നു അത്, ഡിംപിൾ റോസ്

തന്റെ യൂട്യൂബ് ചാനലിൽ കൂടിയും തന്റെയും കുടുംബത്തിന്റേതെയും വിശേഷങ്ങൾ മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കുന്ന താരമാണ് ഡിംപിൾ റോസ്. വളരെ പെട്ടന്ന് ആണ് ഡിംപിൾ റോസ് തന്റെ യൂട്യൂബ് ചാനലിൽ ആരാധകരെ സ്വന്തമാക്കിയത്. ഇന്ന് ലക്ഷക്കണക്കിന് ആരാധകർ ആണ് താരത്തിന്റെ ചാനലിന് ഉള്ളത്. തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി ചാനലിൽ കൂടി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ഡിംപിൾ റോസ് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഡിംപിൾ റോസ് പറയുന്നത് ഇങ്ങനെ, ആദ്യം യൂട്യൂബ് ചാനൽ തുടങ്ങുന്നതിനോട് തനിക്ക് ഒട്ടും താൽപ്പര്യം ഇല്ലായിരുന്നു.

എന്നാൽ വീട്ടിൽ ഞാൻ വെറുതെ ഇരിക്കുന്നത് കണ്ടു ഇച്ചായൻ ആണ് എന്നോട് എന്തെങ്കിലും ചെയ്യൂ എന്ന് പറഞ്ഞത്. വിവാഹ ശേഷം ഞാൻ അങ്ങനെ വർക്ക് ഒന്നും ചെയ്യാതെ വീട്ടിൽ ഇരിക്കുന്ന സമയം ആയിരുന്നു. ആകെ മടിപിടിച്ച് ഇരിക്കുന്നത് കണ്ടു ഇച്ചായൻ ഇടയ്ക്ക് പറയുമായിരുന്നു ഇങ്ങനെ ഇരിക്കാതെ എന്തെങ്കിലും ചെയ്യൂ എന്ന്. എന്നാൽ അപ്പോഴൊന്നും യൂട്യൂബ് ചാനൽ എന്ന ചിന്ത എനിക്ക് ഇല്ലായിരുന്നു. പിന്നീട് വീട്ടിൽ എല്ലാവരും വലിയ സപ്പോർട്ട് ആയിരുന്നു ചാനൽ തുടങ്ങാൻ. മമ്മിയും ഡിവൈനും ഒക്കെ നന്നായി തന്നെ എന്നെ സപ്പോർട്ട് ചെയ്യാൻ തുടങ്ങി.

എനിക്ക് ഒട്ടും താൽപ്പര്യം ഇല്ലാതെ തുടങ്ങിയതാണ്. എല്ലാവരുടെയും നിർബന്ധം കൊണ്ട്. എന്നാൽ ഇപ്പോൾ എന്റെ വരുമാന മാർഗം ആണ് അതെന്നുമാണ് ഡിംപിൾ റോസ് പറയുന്നത്. കൂടാതെ കുടുംബത്തെ കുറിച്ചും താരം മനസ്സ് തുറന്നിരുന്നു. മകൻ ഭയങ്കര കുസൃതി ആണെന്നും പകല് മുഴുവൻ അങ്ങനെ കൂടെ കളിച്ച് കഴിഞ്ഞു രാത്രി ആകുമ്പോഴേക്കും ഞാൻ സൈഡ് ആകും. മമ്മയും പപ്പയും കൂടിയാണ് അവനെ നോക്കുന്നത്. ആൾ ഭയങ്കര കുസൃതി ആണെന്നും അവനെ നോക്കുന്നത് ഒരു ടാസ്ക്ക് തന്നെ ആണെന്നും ഡിംപ്ൾ പറഞ്ഞു.