തനിക്കുണ്ടായ വല്ലാത്ത ഒരനുഭവമായിരുന്നു അത്, അശോകൻ

സിനിമയിൽ മാത്രമല്ല,  സീരിയലിലും ഒരു സമയത്ത് തിളങ്ങി  നിന്ന താരമാണ് അശോകൻ. എന്നാൽ ഒരു തമിഴ് സീരിയലിൽ അഭിനയിക്കുന്ന സമയത്ത് താൻ  നേരിട്ട അനുഭവങ്ങൾ തുറന്നു പറയുകയാണ് അശോകൻ. ഒരു അഭിമുഖത്തിലാണ്  താരം ഈ…

സിനിമയിൽ മാത്രമല്ല,  സീരിയലിലും ഒരു സമയത്ത് തിളങ്ങി  നിന്ന താരമാണ് അശോകൻ. എന്നാൽ ഒരു തമിഴ് സീരിയലിൽ അഭിനയിക്കുന്ന സമയത്ത് താൻ  നേരിട്ട അനുഭവങ്ങൾ തുറന്നു പറയുകയാണ് അശോകൻ. ഒരു അഭിമുഖത്തിലാണ്  താരം ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, താൻ ഒരു തമിഴ് സീരിയലിൽ അഭിനയിക്കുന്ന സമയം. ചലനം എന്ന പരമ്പരയിലാണ് താൻ അന്ന് അഭിനയിച്ചുകൊണ്ടിരുന്നത്. എന്നാൽ അതിൽ ശക്തമായ ഒരു  വില്ലൻ കഥാപാത്രത്തെ ആണ് ഞാൻ അന്ന് അവതരിപ്പിച്ച് കൊണ്ടിരുന്നത്. ക്രൂരൻ എന്ന് പറഞ്ഞാൽ അതി ക്രൂരൻ. ആർക്കും ദേക്ഷ്യം തോന്നുന്ന തരത്തിൽ ഉള്ള ഒരു വില്ലൻ കഥാപാത്രമായിരുന്നു അത്.

ചെന്നൈയിലെ തന്റെ താമസ സ്ഥലത്ത് നിന്നാണ് ഞാൻ അന്ന് ഷൂട്ടിങ്ങിന് പൊയ്ക്കൊണ്ടിരുന്നത്. ഞാൻ ഷൂട്ടിന് പോകുന്നത് കാണുമ്പോൾ എന്റെ അയൽവാസികൾ എല്ലാം എന്നെ തുറിച്ച് നോക്കുമായിരുന്നു. പലരും എന്നെ കാണുമ്പോൾ അകത്ത് കയറി കതക് അടയ്ക്കുമായിരുന്നു. അത്രയ്ക്ക് അവരെല്ലാവരും വെറുത്ത ഒരു ക്രൂര കഥാപാത്രത്തെ ആണ് ഞാൻ അവതരിപ്പിച്ചത്. ആ സമയത്ത് വല്ലാത്ത ഒരു അവസ്ഥയിൽ കൂടെയാണ് ഞാൻ കടന്നു പോയത്. കാരണം എവിടെ പോയാലും ആളുകൾ ക്രൂരമായിട്ടായിരുന്നു എന്നെ നോക്കി കണ്ടിരുന്നത്. അത്രയേറെ അവരെല്ലാവരും വെറുതെ കഥാപാത്രമായിരുന്നു എന്റേത് എന്നും അശോകൻ പറഞ്ഞു.

ഒരു കാലത്ത്  നിരവധി സിനിമകളിൽ സജീവമായി നിന്ന താരമായിരുന്നു അശോകൻ. എന്നാൽ കുറച്ച് നാളുകൾ ആയി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം. എന്നാൽ ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തന്റെ തിരിച്ച് വരവിന് ഒരുങ്ങുകയാണ് അശോകൻ. ഇന്നും നിരവധി ആരാധകരാണ്  താരത്തിന് ഉള്ളത്. അശോകന്റേതായി പുറത്തിറങ്ങിയതിൽ വെച്ച് അമരം ആണ് ഇന്നും ആളുകൾ ഓർത്തിരിക്കുന്ന ചിത്രം. ചിത്രത്തിൽ നായക തുല്യമായ വേഷത്തിൽ ആണ് താരം എത്തിയത്. ഹാസ്യ റോളുകളും കാരക്ടർ റോളുകളും ഒരുപോലെ ചെയ്യാൻ കഴിവുള്ള താരം കൂടിയാണ് അശോകൻ.