അനാവശ്യമായി കുരച്ചു കൊണ്ടിരുന്ന പട്ടിയുടെ വാല് മുറിക്കപ്പെട്ടു!! ദിയ കൃഷ്ണ

തൊട്ടുകൂടായ്മയെ അഭിമാനത്തോടെ നൊസ്റ്റാള്‍ജിയയായി പങ്കുവച്ച നടന്‍ കൃഷ്ണകുമാറിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് സോഷ്യലിടത്ത് നിറയുന്നത്. വീട്ടിലെ പണിക്കാര്‍ക്ക് കുഴി കുത്തി എലയിട്ട് ഒഴിച്ചുകൊടുക്കുന്ന കഞ്ഞി താന്‍ കൊതിയോടെ നോക്കി നിന്നിരുന്നെന്നായിരുന്നു കൃഷ്ണകുമാറിന്റെ പരാമര്‍ശം. കൃഷ്ണകുമാറിന്റെ…

തൊട്ടുകൂടായ്മയെ അഭിമാനത്തോടെ നൊസ്റ്റാള്‍ജിയയായി പങ്കുവച്ച നടന്‍ കൃഷ്ണകുമാറിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് സോഷ്യലിടത്ത് നിറയുന്നത്. വീട്ടിലെ പണിക്കാര്‍ക്ക് കുഴി കുത്തി എലയിട്ട് ഒഴിച്ചുകൊടുക്കുന്ന കഞ്ഞി താന്‍ കൊതിയോടെ നോക്കി നിന്നിരുന്നെന്നായിരുന്നു കൃഷ്ണകുമാറിന്റെ പരാമര്‍ശം.

കൃഷ്ണകുമാറിന്റെ നൊസ്റ്റാള്‍ജിയയ്‌ക്കെതിരെ ബിഗ് ബോസ് താരം റിയാസ് സലിം രംഗത്തെത്തിയിരുന്നു. പിന്നാലെ കൃഷ്ണകുമാറിന്റെ ഇളയമകള്‍ ഹന്‍സികയ്ക്കെതിരെയും റിയാസ് പ്രതികരിച്ചിരുന്നു. അതിന് അഹാന നല്‍കിയ മറുപടിയും വൈറലായിരിക്കുകയാണ്.
Riyas-salim-(2)
ഹന്‍സിക ഹോമോഫോബിക് ആണെന്നായിരുന്നു റിയാസിന്റെ പരാമര്‍ശം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു റിയാസിന്റെ ആരോപണം. ഇതിനെതിരെ ഹന്‍സികയുടെ സഹോദരി നടി അഹാന രംഗത്തെത്തിയിരുന്നു. ഹന്‍സികയുടെ വീഡിയോയില്‍ ഹോമോഫോബിക് ആയ പരാമര്‍ശം ഉണ്ടായിരുന്നില്ലെന്നും റിയാസിന് തെറ്റ് പറ്റിയതാണെന്നും താരം വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ വിവാദത്തില്‍ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് ദിയ കൃഷ്ണയും. ആരുടേയും പേര് പറയാതെയായിരുന്നു ദിയയുടെ പരോക്ഷ വിമര്‍ശനം. എന്നാല്‍ ദിയയുടെ വാക്കുകള്‍ റിയാസിനുള്ള മറുപടിയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

‘ഞാനിന്ന് ഉറക്കമുണര്‍ന്നത് എന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ അനാവശ്യമായി കുരച്ചു കൊണ്ടിരുന്ന ഒരു പട്ടിയുടെ വാല് മുറിക്കപ്പെട്ടു എന്ന് കേട്ടു കൊണ്ടാണ് എന്നായിരുന്നു ദിയ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.

‘നിങ്ങളുടെ ശ്രദ്ധിക്കപ്പെടാനുള്ള ദാഹം മൂലം 18 കാരിയായ, കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടിയേയും അവളുടെ നിഷ്‌കളങ്കരായ സുഹൃത്തുക്കളേയും ഇത്തരം വില കുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ടുകളിലേക്ക് വലിച്ചിടുകയാണെന്നായിരുന്നു അഹാന കുറിച്ചത്.റിയാസിനെതിരെ സഹോദരി ഇഷാനിയും രംഗത്തെത്തിയിരുന്നു. എന്റെ സഹോദരിയെ അപമാനിക്കും മുമ്പ് വസ്തുതകള്‍ പരിശോധിക്കുകയെങ്കിലും വേണ്ടതായിരുന്നുവെന്നാണ് ഇഷാനി കുറിച്ചത്.

”പശ്ചാത്തലത്തില്‍ അവളുടെ വിഡ്ഢി സുഹൃത്ത്: അവന്‍ കുണ്ടനെ പോലെ ഇരിക്കുന്നു. അത് അവഗണിച്ചു കൊണ്ട് ഈ വീഡിയോ പങ്കുവെക്കാന്‍ അവള്‍ക്കുണ്ടായ ധൈര്യം! ഇന്നത്തെ കുട്ടികള്‍ തെറ്റിദ്ധരിച്ചിരിക്കുന്നത് ഹോമോഫോബിക് ആയ പദപ്രയോഗങ്ങള്‍ നടത്തുന്നത് അവരുടെ സാമൂഹിക നിലവാരത്തെ ഉയര്‍ത്തുമെന്നാണ്. എന്തൊരു നാണക്കേട്” എന്നായിരുന്നു റിയാസിന്റെ വിവാദമായ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഈ വീഡിയോ കണ്ടിരുന്നു. ഒരു കുട്ടിയെ കോള്‍ ഔട്ട് ചെയ്യുന്നതില്‍ എന്ത് കാര്യമെന്നാണ് അന്ന് ചിന്തിച്ചത്. പക്ഷെ കൃഷ്ണാഷിയന്‍സിന് (കഡാഷിയന്‍ 140പി) ബുദ്ധി കുറഞ്ഞ ഫോളോവേഴ്സിനെ എത്രത്തോളം സ്വാധീനിക്കാനാകുമെന്നത് അത്ഭുതകരമാണെന്നായിരുന്നു റിയാസിന്റെ പരാമര്‍ശം. എന്നാല്‍ പോസ്റ്റ് വിവാദമായതോടെ സ്റ്റോറി റിയാസ് പിന്‍വലിച്ചിരുന്നു.