ഇഷ്ടമല്ലെന്ന് കരുതി, ശ്വാസമെടുക്കുന്നതിന് പോലും അവരെ പഴിക്കാന്‍ പാടില്ല!! വിമര്‍ശകരോട് ദിയ

ഏറെ ആരാധകരുള്ള താരമാണ് നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണ. അടുത്തിടെയായി താരകുടുംബത്തിനെതിരെ രൂകഅഷ വിമര്‍ശനമാണ് സോഷ്യലിടത്ത് നിറയുന്നത്. കൃഷ്ണ കുമാറിന്റെ കുഴികുത്തി കഞ്ഞി പണിക്കാര്‍ക്ക് നല്‍കിയിരുന്നെന്ന പരാമര്‍ശമാണ് വിവാദമായത്. പിന്നാലെ മക്കളായ…

ഏറെ ആരാധകരുള്ള താരമാണ് നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണ. അടുത്തിടെയായി താരകുടുംബത്തിനെതിരെ രൂകഅഷ വിമര്‍ശനമാണ് സോഷ്യലിടത്ത് നിറയുന്നത്. കൃഷ്ണ കുമാറിന്റെ കുഴികുത്തി കഞ്ഞി പണിക്കാര്‍ക്ക് നല്‍കിയിരുന്നെന്ന പരാമര്‍ശമാണ് വിവാദമായത്. പിന്നാലെ മക്കളായ അഹാനയുടെയും ദിയയുടെയും പ്രതികരണങ്ങളും വിവാദത്തിലായിരുന്നു.

അടുത്തിടെ ദിയ പങ്കുവച്ച വീഡിയോയിലെ വിവാദ പരാമര്‍ശവും സോഷ്യലിടത്ത് ചര്‍ച്ചയായിരുന്നു. ലണ്ടനില്‍ അവധിക്കാലം ആഘോഷിക്കുകയാണ് താരകുടുംബം. അതിനിടെ ദിയ പങ്കുവച്ച വീഡിയോയില്‍ പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുന്നുണ്ടായിരുന്നു. ഇവറ്റകള്‍ക്ക് നിലത്തിട്ട് കൊടുത്താല്‍ ആര്‍ക്കെങ്കിലും പ്രശ്‌നമുണ്ടാകുമോ എന്നായിരുന്നു ദിയ വീഡിയോയില്‍ പറഞ്ഞത്. പിന്നാലെ വലിയ സൈബര്‍ ആക്രമണവും താരപുത്രി നേരിട്ടിരുന്നു.

ഇപ്പോഴിതാ വിമര്‍ശനങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് ദിയ. സ്വന്തമായൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രമുണ്ടാകുന്നത് നല്ലതാണ്. സ്വന്തം മതത്തെ ബഹുമാനിക്കുന്നതും നല്ലതാണ്. പക്ഷേ, നിങ്ങളുടെ രാഷ്ട്രീയ ചിന്താഗതിയും മതവിശ്വാസവും പിന്തുടരുന്നില്ലെന്ന് കരുതി മറ്റൊരാളെപ്പറ്റി എന്തും പറയാം എന്ന് കരുതരുത്.

മരണവുമായി ബന്ധപ്പെട്ട വാക്കുകള്‍ പോലും. അത് നിങ്ങളുടെ വ്യക്തിത്വത്തേയും പാര്‍ട്ടിയേയും മതത്തേയും ഉപയോഗിച്ച് നിങ്ങള്‍ എന്തിനെയാണോ പ്രതിനിധാനം ചെയ്യുന്നത് എന്നതുമാണ് കാണിച്ചു തരുന്നത്. നിങ്ങള്‍ക്ക് ഒരാളെ ഇഷ്ടമല്ലെന്നോ അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടിനെ ഇഷ്ടമല്ലെന്നോ കരുതി, ശ്വാസമെടുക്കുന്നതിന് പോലും അവരെ പഴിക്കാന്‍ പാടില്ല. നിങ്ങള്‍ ഈ ലോകത്തിന് കാണിച്ചു കൊടുക്കുന്നത് എന്തെന്ന് ഒരു നിമിഷം ചിന്തിക്കുക. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക. ഇത്തരം ടോക്സിക് സ്വഭാവങ്ങളൊന്നുമില്ലാത്ത നല്ലൊരു ജീവിതം നിങ്ങള്‍ക്ക് ആശംസിക്കുന്നു, എന്നാണ് ദിയ പങ്കുവച്ചത്.