പ്രിയപ്പെട്ട പുരുഷന്മാരെ, നിങ്ങളില്ലെങ്കിൽ എനിക്ക് എന്റെ കാര്യം നടക്കൂല!

ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് മാറിയ താരമാണ് ദിയ സന. സാമൂഹ്യ പ്രവര്‍ത്തകയും ട്രാന്‍സ് ജെന്‍ഡര്‍ തിരുവനന്തപുരം ജസ്റ്റിസ് ബോര്‍ഡ് അംഗവുമാണ് ദിയ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ദിയ തന്റെ അഭിപ്രായങ്ങൾ എല്ലാം…

Diya Sana FB Post

ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് മാറിയ താരമാണ് ദിയ സന. സാമൂഹ്യ പ്രവര്‍ത്തകയും ട്രാന്‍സ് ജെന്‍ഡര്‍ തിരുവനന്തപുരം ജസ്റ്റിസ് ബോര്‍ഡ് അംഗവുമാണ് ദിയ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ദിയ തന്റെ അഭിപ്രായങ്ങൾ എല്ലാം തന്നെ ഫേസ്ബുക്കിൽ കുറിക്കാറുണ്ട്. ബിഗ് ബോസ്സിൽ പങ്കെടുത്ത സമയത്ത് നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ നിരവധി അവഗണനകൾ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തിയത് വലിയ വാർത്ത ആയിരുന്നു.

Diya Sana
Diya Sana

താരം പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് മറ്റുള്ളവർ കാണെ മോശം കമെന്റുകൾ ഇട്ടിട്ട് രഹസ്യമായി തന്റെ ഇബോക്സിൽ പഞ്ചാര മെസ്സേജുകൾ അയക്കുന്നവരെ കുറിച്ചാണ് താരം എഴുതിയിരിക്കുന്നത്. താരത്തിന്റെ കുറുപ്പ് ഇങ്ങനെ,  ഓരോരുത്തർ വന്നിട്ട് നീ അങ്ങനത്തവളല്ലേ ഇങ്ങനത്തവളല്ലേ എന്നൊക്കെ പറഞ്ഞ് തോന്നിയാൽ തെറിവരെ വിളിച്ച് പബ്ലിക് കമന്റിടും… ഇൻബോക്സിൽ വന്നിട്ട് ചേച്ചി ഐ ആം ബിഗ്ഗ് ഫാൻ ഓഫ് യൂ..

Diya Sana Image
Diya Sana Image

നിങ്ങളുടെ ധൈര്യം സമ്മതിച്ചു എന്നൊക്കെ.. പത്തുപേര് കാണക്കെ പെണ്ണാണെങ്കിൽ നല്ല ഒന്നാന്തരം അവരാതം വിളിക്കണം രഹസ്യമായി ഇളക്കമിളകുന്നവനെ എന്തുവാ മക്കളെ വിളിക്കേണ്ടത്…ഞാൻ ഇഷ്ടപ്പെടുന്നത്, താല്പര്യങ്ങൾ ഒക്കെ പുരുഷന്മാരോടാണ്.. അത്കൊണ്ട് ലോകത്തുള്ള ആണുങ്ങളെ മൊത്തത്തിൽ ഞാൻ ഒന്നും പറയില്ല… അപമാനിക്കുകയോ അങ്ങനെ ഒന്നും ചെയ്യതുമില്ല.. എനിക്ക് പ്രിയപ്പെട്ട പുരുഷന്മാരെ നിങ്ങളില്ലെങ്കിൽ എനിക്ക് എന്റെ കാര്യം നടക്കൂല.. ഞാനില്ലെങ്കിൽ നിങ്ങൾക്കും..

നിരവധി പേരാണ് ദിയയെ പിന്തുണച്ചുകൊണ്ട് എത്തിയിരിക്കുന്നത്. എന്നാൽ ഈ പോസ്റ്റിനു താഴെയും മോശം കമെന്റുമായി എത്തുന്ന സൈബർ ഞരമ്പ് രോഗികളും എത്തിയിട്ടുണ്ട്.