വളര്‍ത്തുനായ ഗര്‍ഭിണി! ബേബി ഷവര്‍ ഒരുക്കി യുവതി, വീഡിയോ

  വളര്‍ത്തു മൃഗങ്ങളെ സ്വന്തം മക്കളെപ്പോലെ സ്‌നേഹിക്കുന്നവര്‍ ഏറെയുണ്ട്. അവരുടെ പിറന്നാളുകളുകളൊക്കെ കേക്ക് മുറിച്ചും പുത്തന്‍ ഉടുപ്പിടുവിച്ചും ആഘോഷമാക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വിഡിയോ ആണ് വൈറലാകുന്നത്. ഇപ്പോഴിതാ വളര്‍ത്തുനായയുടെ ബേബി ഷവര്‍ ആഘോഷമാക്കിയിരിക്കുന്നതാണ് വൈറലാകുന്നത്.

  സുജാത ഭാരതി എന്ന യുവതിയാണ് തന്റെ ഗര്‍ഭിണിയായ നായയ്ക്ക് മനുഷ്യന്റേതു പോലത്തന്നെ യുവതി ഒരുക്കി. നായയെ പട്ടുവസ്ത്രം ഉടുപ്പിച്ചു. കഴുത്തില്‍ പൂമാലയണിയിച്ചും നെറ്റിയില്‍ കുറിയണിയിച്ചും മുന്‍കാലുകളില്‍ വളയണിയിച്ചുമൊക്കെയാണ് യുവതി നായയെ ഒരുക്കിയത്.

  മാത്രമല്ല നായയ്ക്കായി സ്വാദിഷ്ടമായ ഭക്ഷണവും യുവതി തയ്യാറാക്കിയിട്ടുണ്ട്. അതേസമയം യുവതി മറ്റ് തെരുവു നായകള്‍ക്കും ഭക്ഷണം നല്‍കിയിരുന്നു.

   

  View this post on Instagram

   

  A post shared by Sujatha Bharathi (@suja_housemate)