ഈ ലോകം തന്നെ എനിക്ക് എതിരായാലും ശരി, വിട്ടുകൊടുക്കില്ല!.. റോബിന്റെ ഏറ്റവും പുതിയ പോസ്റ്റ് ശ്രദ്ധ നേടുന്നു!

ബിഗ്ഗ് ബോസ്സ് മത്സരാര്‍ത്ഥിയായിരുന്ന റോബിന്‍ രാധാകൃഷ്ണന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം ബിഗ്ഗ് ബോസ്സ് മത്സരാര്‍ത്ഥി ബ്ലെസ്സിയെ കുറിച്ച് പറഞ്ഞ ചില പരാമര്‍ശങ്ങള്‍ കാരണം, ഡോക്ടര്‍ റോബിന് എതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇതിനെല്ലാം ഉള്ള മറുപടിയുമായിട്ടാണ് ഇപ്പോള്‍ ഡോക്ടര്‍ റോബിന്‍ എത്തിയിരിക്കുന്നത്. അവഞ്ചേഴ്‌സ് സീരീസിലെ ഒരു ഭാഗം കട്ട് ചെയ്താണ് റോബിന്‍ വാക്കുകള്‍ കുറിച്ചത്.

ചിലപ്പോള്‍ ഈ ലോകം നമുക്ക് എതിരായി നില്‍ക്കുന്നത് പോലെ തോന്നിയേക്കാം.. പക്ഷേ എല്ലാം നമ്മള്‍ അഭിമുഖീകരിക്കണം, നമ്മള്‍ പൊരുതണം, ഒരിക്കലും വിട്ടുകൊടുക്കരുത് എന്നും ഡോക്ടര്‍ റോബിന്‍ കുറിയ്ക്കുന്നു.. റോബിന്‍ പങ്കുവെച്ച പുതിയ പോസ്റ്റിന് അടിയില്‍ നിരവധിപ്പേരാണ് അദ്ദേഹത്തെ അനുകൂലിച്ച് കമന്റുകള്‍ പങ്കുവെച്ചിരിക്കുന്നത്. ഞങ്ങള്‍ കൂടെയുണ്ട് ഡോക്ടര്‍ എന്നാണ് പലരും കമന്റുകളായി കുറിയ്ക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസത്തെ റോബിന്റെ വീഡിയോ വൈറലായി മാറിയതോടെ അദ്ദേഹത്തെ വിമര്‍ശിച്ചും പലരും രംഗത്ത് എത്തിയിട്ടുണ്ട്. ഫാന്‍സ് കൂടുതല്‍ ഉണ്ടെന്ന ബലത്തില്‍ ഒരാളെ ഭീഷണിപ്പെടുത്താന്‍ വരെ ഡോക്ടര്‍ ശ്രമിച്ചു എന്നാണ് പലരും കുറ്റപ്പെടുത്തുന്നത്. ഒരു ഡോക്ടര്‍ എന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്ന് ഇത്ര പ്രതീക്ഷിച്ചില്ലെന്നും പലരും നിരാശ പങ്കുവെയ്ക്കുന്നു.

ബിഗ്ഗ് ബോസ്സ് വീട്ടില്‍ നിന്ന് താന്‍ ഇറങ്ങിപ്പോയ ശേഷം ബ്ലെസ്സ്‌ലി അവിടെ ചെറ്റത്തരങ്ങള്‍ കാണിച്ചു എന്നും ബ്ലെസ്സ്‌ലി ദില്‍ഷയോട് അവള്‍ കംഫര്‍ട്ട് അല്ലാത്ത രീതിയില്‍ പെരുമാറി എന്നുമായിരുന്നു റോബിന്‍ പറഞ്ഞത്. ഇതിന് എതിരെ റോബിന്‍ ഇത്ര മോശം ചിന്താഗതിയുള്ള ആളായിരുന്നോ എന്ന് ചോദിച്ച്

ബ്ലെസ്സ്‌ലിയുടെ സഹോദരന്‍ അടക്കം രംഗത്ത് വന്നിട്ടുണ്ട്. റോബിന്റെ വീഡിയോ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചതിന് പിന്നാലെയാണ് താരം പുതിയ പോസ്റ്റുമായി എത്തിയിരിക്കുന്നത്.

Nikhina