“ഏറ്റവും മികച്ച സിനിമകള്‍ പിറക്കുന്നത് മലയാളത്തില്‍ നിന്ന്” രാമനാഥനെ ഓര്‍മ്മയില്ലേ?

1993-ല്‍ ഫാസില്‍ സംവിധാനം ചെയ്ത പ്രശസ്ത മലയാളചലചിത്രമാണ് മണിച്ചിത്രത്താഴ്. കാലമിത്ര കഴിഞ്ഞിട്ടും ഈ സിനിമയോടുള്ള ഇഷ്ടത്തിന് ഒരു കുറവും ആരാധകരില്‍ വന്നിട്ടില്ല. സിനിമയില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നിവരായിരുന്നു മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകര്‍ക്ക്…

1993-ല്‍ ഫാസില്‍ സംവിധാനം ചെയ്ത പ്രശസ്ത മലയാളചലചിത്രമാണ് മണിച്ചിത്രത്താഴ്. കാലമിത്ര കഴിഞ്ഞിട്ടും ഈ സിനിമയോടുള്ള ഇഷ്ടത്തിന് ഒരു കുറവും ആരാധകരില്‍ വന്നിട്ടില്ല. സിനിമയില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നിവരായിരുന്നു മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. പ്രിയ താരങ്ങള്‍ക്കൊപ്പം ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രമായിരുന്നു രാമനാഥന്റേത്. ഡോക്ടര്‍ ശ്രീധര്‍ ശ്രീറാം ആയിരുന്നു അന്ന് വെള്ളിത്തിരയില്‍ രാമനാഥനായി എത്തിയത്.

നാഗവല്ലിയുടെ കാമുകനായി സിനിമയില്‍ എത്തിയ അദ്ദേഹത്തിന് ആ ഒരൊറ്റ സിനിമ കൊണ്ട് തന്നെ ഒരുപാട് ആരാധകരെ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു പ്രമുഖ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അദ്ദേഹത്തിന്റെ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. താന്‍ മലയാള സിനിമയുടെ വലിയൊരു ആരാധകനാണെന്നാണ് ശ്രീധര്‍ പറയുന്നത്.

 

മലയാള സിനിമയെ കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…. ഞാന്‍ ഒരുപാട് മലയാളം സിനിമകള്‍ കാണാറുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച സിനിമകള്‍ ഉണ്ടാകുന്നത് മലയാളത്തില്‍ നിന്നുമാണ്. കഥ, അവതരണശൈലി, യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രങ്ങള്‍, അസാധാരണമായ പ്രകടനം ഇതുകൊണ്ടെല്ലാം മലയാളം സിനിമകള്‍ മികച്ചുനില്‍ക്കുന്നു.

അടൂര്‍ ഗോപാലകൃഷ്ണന്‍, ഭരതന്‍, ഭരത് ഗോപി എന്നിവരുടെ സിനിമകള്‍ മമ്മൂട്ടിയുടെ ഒരു വടക്കന്‍ വീരഗാഥ, മതിലുകള്‍, അമരം ഇതെല്ലാം എനിക്ക് ഇഷ്ടപ്പെട്ട സിനിമകളാണ്. അതുപോലെ മോഹന്‍ലാലിന്റെ ചിത്രം, കിരീടം, ഭരതം ഇതെല്ലാം സ്വാധീനിച്ചിട്ടുണ്ട്’.