ജലജയും റെഡ് കാര്‍പെറ്റില്‍..! മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം..!

ഈ ലോകത്തുള്ള സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നത് ഇപ്പോള്‍ കാന്‍ ചലച്ചിത്ര മേളയിലേക്കാണ്. ഇപ്പോഴിതാ ചലച്ചിത്ര മേളയില്‍ മലയാളികള്‍ക്ക് അഭിമാനിക്കാനുള്ള ഒരു നിമിഷം വന്നെത്തിയിരിക്കുകയാണ്. ഇതിന്റെ വാര്‍ത്തകളും വിശേഷങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. 1973ല്‍…

ഈ ലോകത്തുള്ള സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നത് ഇപ്പോള്‍ കാന്‍ ചലച്ചിത്ര മേളയിലേക്കാണ്. ഇപ്പോഴിതാ ചലച്ചിത്ര മേളയില്‍ മലയാളികള്‍ക്ക് അഭിമാനിക്കാനുള്ള ഒരു നിമിഷം വന്നെത്തിയിരിക്കുകയാണ്. ഇതിന്റെ വാര്‍ത്തകളും വിശേഷങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. 1973ല്‍ പുറത്തിറങ്ങിയ തമ്പ് എന്ന ചിത്രമാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു പ്രദര്‍ശനം നടന്നത്.

മയാള സിനിമ പ്രദര്‍ശിപ്പിച്ചതിനൊപ്പമുള്ള മറ്റൊരു ആകര്‍ഷണം ഇത് കാണാന്‍ ചിത്രത്തിലെ നടിയും മലയാളത്തിന്റെ മുന്‍നിര നായികയുമായിരുന്ന ജലജയും എത്തിയിരുന്നു എന്നതാണ്. തമ്പ് എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരും മേളയ്ക്ക് എത്തിച്ചേര്‍ന്നിരുന്നു. കാന്‍ ചലച്ചിത്ര മേളയുടെ ഡയറക്ടറാണ് ഇവരെ സ്വീകരിച്ചത്. 1973ല്‍ പുറത്തിറങ്ങിയ തമ്പ് എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിന്റെ ഫോര്‍ കെ പതിപ്പാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ശിവേന്ദ്ര സിംഗാണ് സിനിമയുടെ പുനര്‍ നിര്‍മ്മാണം നിര്‍വ്വഹിച്ചത്. ജി. അരവിന്ദന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു തമ്പ്.

ജലജ, നെടുമുടി വേണു, ഭരത് ഗോപി എന്നിവരാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയത്. റെഡ് കാര്‍പ്പെറ്റില്‍ എത്തിയ ജലജയുടെ ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സിനിമയുടെ പുനര്‍നിര്‍മ്മാണം നിര്‍വ്വഹിച്ച ശിവേന്ദ്ര സിംഗ് ,ഇത്തരമൊരു അവസരം ഉണ്ടായതിന് മേളയുടെ ഡയറക്ടര്‍ തിയറി ഫ്രമോക്‌സിന് നന്ദി അറിയിച്ച് ഒരു ട്വീറ്റും പങ്കുവെച്ചിട്ടുണ്ട്.

ഒരു സര്‍ക്കസ് സംഘത്തെ ചുറ്റിപറ്റിയായിരുന്നു തമ്പ് എന്ന സിനിമയുടെ കഥ. പതിനഞ്ച് വര്‍ഷത്തിന് ശേഷം ഒരു മലയാള സിനിമ കാന്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചത്, മലയാളി സിനിമാ പ്രേമികള്‍ക്ക് അഭിമാനമുള്ള ഒരു കാര്യം തന്നെയാണ്. ഈ സിനിമയുടെ വിശേഷങ്ങള്‍ക്കൊപ്പം, റെഡ് കാര്‍പ്പെറ്റില്‍ എത്തുന്ന മറ്റ് താര സുന്ദരിമാരുടെ ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്.