‘വിജയ് സാല്‍ഗോന്‍കര്‍’-പോലീസ് നേര്‍ക്കുനേര്‍ പോരാട്ടം!!! ആകാംക്ഷ നിറച്ച് ‘ദൃശ്യം 2’ഹിന്ദി ട്രെയിലര്‍

‘ദൃശ്യം 2’വിന്റെ ഹിന്ദി റീമേക്ക് ട്രെയിലര്‍ പുറത്ത്. മലയാളത്തില്‍ നിന്നും വ്യത്യസ്തമായ പല സീനുകളും സിനിമയിലുണ്ടെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. അജയ് ദേവ്ഗണാണ് ജോര്‍ജ്ജ് കുട്ടിയായി വിസ്മയിപ്പിക്കുന്നത്. ഏറെ ആകാംക്ഷ ഉളവാക്കുന്ന തരത്തിലാണ് ട്രെയിലര്‍…

‘ദൃശ്യം 2’വിന്റെ ഹിന്ദി റീമേക്ക് ട്രെയിലര്‍ പുറത്ത്. മലയാളത്തില്‍ നിന്നും വ്യത്യസ്തമായ പല സീനുകളും സിനിമയിലുണ്ടെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. അജയ് ദേവ്ഗണാണ് ജോര്‍ജ്ജ് കുട്ടിയായി വിസ്മയിപ്പിക്കുന്നത്. ഏറെ ആകാംക്ഷ ഉളവാക്കുന്ന തരത്തിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.

ട്രെയിലറിന്റെ പ്രധാന ആകര്‍ഷണം അജയ് ദേവ്ഗണും അക്ഷയ് ഖന്നയും നേര്‍ക്കുനേര്‍ പൊരുതുന്ന രംഗങ്ങള്‍ ആണ്. ‘വിജയ് സാല്‍ഗോന്‍കര്‍’എന്നാണ് അജയ് ദേവ്ഗണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ആശാ ശരത് ചെയ്ത പോലീസ് കഥാപാത്രമായി തബുവാണ് എത്തുന്നത്. ഐജി മീര ദേശ്മുഖ് എന്നാണ് കഥാപാത്രത്തിന്റെ പേര്.

രണ്ടാം ഭാഗത്തില്‍ മുരളി ഗോപി അവതരിപ്പിച്ച വേഷത്തില്‍ അക്ഷയ് ഖന്നയും എത്തുന്നു. ശിയ ശരണും, രജത് കപൂര്‍ എന്നിവരും പ്രധാനപ്പെട്ട റോളുകളില്‍ എത്തുന്നുണ്ട്.

അഭിഷേക് പതക് ‘ദൃശ്യം 2’ ഹിന്ദി ഒരുക്കുന്നത്. ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം നവംബര്‍ 18 ന് തിയറ്ററുകളില്‍ എത്തും. ‘ദൃശ്യം 1’ ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകന്‍ നിഷികാന്ത് കാമത്ത് 2020 ല്‍ മരണപ്പെട്ടിരുന്നു.
ശേഷമാണ് ദൃശ്യം 2 അഭിഷേക് പതക് ഏറ്റെടുത്തത്.

‘ദൃശ്യം 1’ ഹിന്ദിയും വന്‍ ഹിറ്റായിരുന്നു. ചിത്രം നിര്‍മിക്കുന്നത് ഭുഷന്‍ കുമാര്‍, കുമാര്‍ മങ്കട് പതക്, അഭിഷേക് പതക്, കൃഷന്‍ എന്നിവര്‍ ചേര്‍ന്നാണ്. പനോരമ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് ‘ദൃശ്യം 2’ ഹിന്ദി നിര്‍മ്മിക്കുന്നത്.


റിലീസ് ദിനത്തില്‍ ചിത്രത്തിന്റെ ടിക്കറ്റുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടും അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ ദിനം ചിത്രം പകുതി പൈസയ്ക്ക് കാണാനുള്ള ഓഫറാണ് ടീം മുന്നോട്ടുവച്ചത്. ഒക്ടോബര്‍ 2ന് ബുക്ക് ചെയ്തവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക എന്നാണ് അറിയുന്നത്.