Film News

ഗൗതം മേനോൻ പതിവ് ആവർത്തിക്കുമോ ? ധ്രുവനച്ചത്തിരം റിലീസ് വീണ്ടും മാറ്റുമോ?

വിക്രം നായകനായി ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ‘ധ്രുവ നച്ചത്തിരം’. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പക്ഷെ  ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി നീണ്ടുപോയി.  ചിത്രം ഈ മാസം 24ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ട വിവരങ്ങൾ. എന്നാൽ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ   റിലീസ് വീണ്ടും  മാറ്റി വെച്ചേക്കും എന്ന  ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വിവരങ്ങളും പുറത്തു വരുന്നണ്ട .    ഏഴുവര്‍ഷത്തോളം തമിഴ് സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്  ചിയാൻ വിക്രമിന്റെ സ്പൈ ത്രില്ലർ ധ്രുവ നച്ചത്തിരം . പക്ഷെ ചിത്രം വീണ്ടും പ്രതിസന്ധിയിലായി എന്നാണ് വിവരം.വിക്രമോ, ചിത്രത്തിന്‍റെ മറ്റ് അണിയറക്കാരോ വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ അവശേഷിക്കെ പ്രമോഷന് പോലും ഇറങ്ങിയിട്ടില്ല എന്നതാണ് കോളിവുഡിനെ ഞെട്ടിക്കുന്നത്. നായകനായ വിക്രം ഇതുവരെ പ്രൊമോഷണൽ അഭിമുഖങ്ങളിൽ പങ്കെടുക്കുകയോ എന്തെങ്കിലും പ്രമോഷന്‍ നടത്തുകയോ ചെയ്തിട്ടില്ല.ആകെ   ഗൗതം മേനോൻ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയുടെ യൂട്യൂബ് ചാനലില്‍ ദിവ്യദര്‍ശനിക്ക് ഒരു അഭിമുഖം നല്‍കിയതാണ് ഇതുവരെ നടത്തിയ പ്രമോഷന്‍ .

ചിത്രത്തിന്‍റെ റിലീസ് മാറ്റിവയ്ക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ കോളിവുഡ് കേന്ദ്രങ്ങളില്‍ നിന്നും ശക്തമായ സൂചന വരുന്നത്.  സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം ധ്രുവനച്ചത്തിരം വീണ്ടും മാറ്റിവച്ചേക്കാം എന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. ഒൻട്രാഗ എന്റർടൈൻമെന്റ് ബാനറിൽ ധ്രുവനച്ചത്തിരം നിര്‍മ്മാതാവ് കൂടിയായ സംവിധായകൻ ഗൗതം മേനോൻ ചിത്രത്തിന്റെ ഒടിടി , സാറ്റലൈറ്റ് അവകാശങ്ങള്‍ വിറ്റ് അവസാന നിമിഷം 50 കോടിയോളം രൂപ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇത് വിജയിച്ചാല്‍ ചിത്രം റിലീസാകും എന്നാണ് വിവരം. നെറ്റ്ഫ്ലിക്സ്, കലൈഞ്ജര്‍ ടിവി എന്നിവരുമായി ചര്‍ച്ച നടക്കുകയാണ്. ഗൗതം മേനോൻ ഈ ഡീലുകളിൽ ഒപ്പുവെച്ച് കടങ്ങൾ തീർത്തുകഴിഞ്ഞാൽ സിനിമ റിലീസാകും എന്നാണ് വിവരം.

വിക്രം ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധ്രുവനച്ചത്തിരം. എന്നാല്‍ ഈ ആഴ്ച തന്നെ ചിത്രത്തിന്‍റെ റിലീസ് ഉറപ്പാക്കാൻ ചിത്രത്തിന്‍റെ നിർമ്മാതാക്കൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നാണ് വിവരം. അണിയറ പ്രവർത്തകർ കൌണ്ട് ഡൌൺ പോസ്റ്ററുകൾ പന്കു വെക്കുന്നുമുണ്ട്. ചിത്രത്തിനായി ഇനി നാല് ദിവസം മാത്രം എന്ന കൌണ്ട് ഡൌൺ പോസ്റ്ററാണ് രണ്ടു ദിവസം മുൻപ് ഒൻഡ്രാഗ എന്റെർറ്റൈൻമെന്റ് അവരുടെ സോർഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കു വെച്ചിട്ടുള്ളത്.  ഒപ്പം ചിത്രത്തിനായുള്ള അദ്വാൻസ് ബുക്കിങ്   ബുക്കിംഗ് നാളെ ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ വിക്രം നായകനാകുമ്ബോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. ഒരു സ്‍പൈ ത്രില്ലര്‍ ഗണത്തിലുള്ള ചിത്രമാണിത്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍  വിനായകനാണ് പ്രധാന വില്ലനായി എത്തുന്നത്. ചിത്രത്തില്‍ പ്രധാന റോള്‍ തന്നെയാണ് വിനായകന്‍ ചെയ്യുന്നത് എന്നാണ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത് . വികാരമിനും വിനായകനുമൊപ്പം ഋതു വര്‍മ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആര്‍ പാര്‍ത്ഥിപൻ, രാധിക ശരത്കുമാര്‍, ദിവ്യദര്‍ശിനി, മുന്ന സൈമണ്‍, സതീഷ് കൃഷ്‍ണൻ, വംശി കൃഷ്‍ണ, സലിം ബെയ്‍ഗ് എന്നിവരടങ്ങുന്ന വമ്ബൻ താരനിര ധ്രുവ നച്ചത്തിലുണ്ട്. വിക്രം ഒരു സീക്രട്ട് ഏജന്റായിട്ടാണ് ചിത്രത്തില്‍ വേഷമിടുന്നത്. ‘ജോണ്‍ എന്നാണ്’ കഥാപാത്രത്തിന്റെ പേര്. ഉദയനിധി സ്റ്റാലിനാണ് ചിത്രം വിതരണം ചെയ്യുന്നത്. ധ്രുവനച്ചത്തിരത്തിന്റെ സംഗീതം നിർവഹിക്കുന്നത്  ഹാരിസ് ജയരാജാണ്.

Trending

To Top