ദുൽഖറിന് ഉപദേശവുമായി മമ്മൂട്ടി

നിരവധി ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. മലയാള  സിനിമയിൽ ഇതിനോടകം തന്റേതായ സ്ഥാനം നേടാൻ ദുൽകർ സൽമാന് കഴിഞ്ഞു. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. സെക്കൻഡ് ഷോ എന്ന ചിത്രത്തിൽ കൂടിയാണ് ദുൽഖർ തന്റെ കരിയർ തുടങ്ങിയത്. അതിനു ശേഷം ഇങ്ങോട്ട് നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ഇന്ന് തന്റെ അഭിനയ ജീവിതത്തിന്റെ പത്ത് വർഷങ്ങൾ ദുൽഖർ പിന്നിടുന്ന സമയത്ത് പാൻ ഇന്ത്യൻ സ്റ്റാർ എന്ന പേരും താരം സ്വന്തമാക്കിയിരിക്കുകയാണ്. നിരവധി അന്യ ഭാഷ ചിത്രങ്ങളിൽ ആണ് ദുൽഖർ ഇതിനോടകം അഭിനയിച്ച് കഴിഞ്ഞത്. ഇപ്പോഴിതാ താൻ സിനിമയിലേക് വന്നതിനെ കുറിച്ച് പറയുകയാണ് താരം.

തന്റെ അച്ഛൻ സിനിമയിൽ വെറുമൊരു നടൻ അല്ല, ഒരു സൂപ്പർസ്റ്റാർ ആണെന്നും അത് കൊണ്ട് ഞാൻ അഭിനയത്തിലേക്ക് വന്നു അതിൽ പരാജയം നേരിട്ടാൽ അത് അച്ഛന്റെ പേരിനെ തന്നെ ബാധിക്കുമെന്നും എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഞാൻ അഭിനയത്തിൽ നിന്ന് പരമാവധി വിട്ട് നില്ക്കാൻ ശ്രമിച്ചു. വാപ്പിയുടെ തണലിൽ ഞാനും എന്റെ തണലിൽ വാപ്പിച്ചിയും നില്ക്കാൻ തയാറല്ലായിരുന്നു. അങ്ങനെ ആണ് ഞാൻ മാനേജ്‌മന്റ് ഫീൽഡിലേക്ക് തിരിയുന്നത്. എന്നാൽ ആ മേഖലയിൽ എനിക്ക് അതികം താൽപ്പര്യം തോന്നിയില്ല. അപ്പോഴും അഭിനയിക്കണം എന്ന അഭിനിവേശം മാത്രമായിരുന്നു എന്റെ മനസ്സിൽ ഉണ്ടായിരുന്നത്.

സിനിമയിലേക്ക് വരാൻ തന്റെ ഞാൻ തീരുമാനിച്ചു. അന്ന് വാപ്പിച്ചി എനിക്ക് തന്ന ഉപദേശം ഒരു പക്ഷെ നിന്നെ എനിക്ക് സംരക്ഷിക്കാം കഴിയുമായിരിക്കും. എന്നാൽ നിനക്ക് പകരം വന്നു അഭിനയിക്കാൻ എനിക്ക് കഴിയില്ല. അഭിനയിക്കാൻ ആണ് നിന്റെ തീരുമാനം എങ്കിൽ ആ തീരുമാനത്തിൽ നീ ഉറച്ച് നിൽക്കുക. നിന്നെ വിമർശിക്കാനും താഴേക്ക് വലിച്ചിടാനും ഒരുപാട് ആളുകൾ കാണും. എന്നാൽ അപ്പോഴൊക്കെ എനിക്ക് നിന്നെ സംരക്ഷിക്കാൻ പട്ടണമെന്നില്ല. ഉയർച്ച താഴ്ചകൾ മനസ്സിലാക്കി വിമർശനങ്ങൾ നേരിടാൻ മനസ്സിനെ സജ്ജമാക്കി വേണം സിനിമയിലേക്ക് വരാൻ എന്നുമാണ് വാപ്പിച്ചി അന്ന് എന്നോ പറഞ്ഞത് എന്നുമാണ് ദുൽഖർ പറയുന്നത്.