മമ്മൂക്കയെ പോലെ ദുല്‍ഖറിനും പ്രായം പോകുന്നത് പിറകോട്ടാണോ? തകര്‍പ്പന്‍ മറുപടിയുമായി താരം..!!

എഴുപത് വയസ് കഴിഞ്ഞതിന്റെ നിറവില്‍ നില്‍ക്കുമ്പോഴും മമ്മൂട്ടി എന്ന നടന്റെ സൗന്ദര്യത്തേയും അഭിനയ മികവിനേയും വെല്ലാന്‍ മറ്റൊരു നടന്‍ ഇവിടെ ഉണ്ടായിട്ടില്ല എന്നതാണ് സത്യം, തന്റെ സിനിമകളിലൂടെയും യഥാര്‍ത്ഥ ജീവിതത്തിലൂടെയും പ്രായം വെറും അക്കങ്ങള്‍…

എഴുപത് വയസ് കഴിഞ്ഞതിന്റെ നിറവില്‍ നില്‍ക്കുമ്പോഴും മമ്മൂട്ടി എന്ന നടന്റെ സൗന്ദര്യത്തേയും അഭിനയ മികവിനേയും വെല്ലാന്‍ മറ്റൊരു നടന്‍ ഇവിടെ ഉണ്ടായിട്ടില്ല എന്നതാണ് സത്യം, തന്റെ സിനിമകളിലൂടെയും യഥാര്‍ത്ഥ ജീവിതത്തിലൂടെയും പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് തെളിയിക്കുകയാണ് മമ്മൂക്ക. അച്ഛന്റെ പാതപിന്തുടര്‍ന്ന് സിനിമാ മേഖലയില്‍ എത്തിയ മകനും ഇപ്പോള്‍ പ്രായം പോകുന്നത് പിറകോട്ടാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച പുതിയ ഫോട്ടോ കണ്ടാണ് ആരാധകര്‍ അമ്പരന്നിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോ കണ്ട് മധുര പതിനേഴുകാരനായല്ലോ എന്നാണ് ആരാധകര്‍ പറയുന്നത്. ഇപ്പോഴിതാ ദുല്‍ഖറിന്റെ ഏറ്റവും പുതിയ ഫോട്ടോയ്ക്ക് രാജീവ് മസാന്ദ് ചെയ്ത കമന്റും അതിന് ദുല്‍ഖര്‍ നല്‍കിയ ഉത്തരവുമാണ് ആരാധകര്‍ ആഘോഷമാക്കി മാറ്റുന്നത്.

https://www.instagram.com/p/CaHeAgNpjm7/?utm_source=ig_web_copy_link

ദുല്‍ഖറിന്റെ പ്രായം റിവേഴ്സ് ഗിയറിലാണോ ഓടുന്നതെന്നായിരുന്നു ഫോട്ടോയ്ക്ക് താഴെ സിനിമാ നിരൂപകന്‍ രാജീവ് മസാന്ദ് കമന്റ് ചെയ്തത്. ഇതിന് മറുപടിയായി ദുല്‍ഖര്‍ പറഞ്ഞത്… ‘സീനിയര്‍ എന്നെക്കടന്നുപോകുന്നതിനുമുമ്പ് അല്‍പ്പം വേഗത കൂട്ടണ്ടേ…’ എന്നായിരുന്നു..

ദുല്‍ഖറിന്റ ഈ മറുപടി കമന്റിന് അടിയില്‍പോലും ഒരുപാട് അഭിപ്രായങ്ങളാണ് ആരാധകര്‍ പങ്കുവെയ്ക്കുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായി റിലീസിനൊരുങ്ങുന്ന ഹേസ് സിനാമിക എന്ന ചിത്രത്തിലെ ഫോട്ടോയാണ് ദുല്‍ഖര്‍ പങ്കുവെച്ചിരിക്കുന്നത്…