ദുൽഖറിന്റെ ഈ വീഡിയോ നിമിഷ നേരം കൊണ്ടാണ് ആരാധകരുടെ ശ്രദ്ധ നേടിയത്

ഇന്ന് മലയാളത്തിൽ നിന്നെത്തി പാൻ ഇന്ത്യ ലെവലിൽ ശ്രദ്ധിക്കപ്പെടുന്ന താരങ്ങളിൽ ഒരാൾ ആണ് ദുൽഖർ സൽമാൻ. നിരവധി ആരടക്കക്കരെ ആണ് വളരെ ചെറിയ സമയം കൊണ്ട് താരം നേടിയെടുത്തത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ്…

ഇന്ന് മലയാളത്തിൽ നിന്നെത്തി പാൻ ഇന്ത്യ ലെവലിൽ ശ്രദ്ധിക്കപ്പെടുന്ന താരങ്ങളിൽ ഒരാൾ ആണ് ദുൽഖർ സൽമാൻ. നിരവധി ആരടക്കക്കരെ ആണ് വളരെ ചെറിയ സമയം കൊണ്ട് താരം നേടിയെടുത്തത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ദുൽഖർ സൽമാൻ . താര പുത്രൻ എന്നതിലുപരി തന്റേതായ ഒരിടം പ്രേക്ഷക മനസിൽ കണ്ടെത്താൻ ദുൽഖറിനു കഴിഞ്ഞിട്ടുണ്ട് .വ്യത്യസ്തത ഇഷ്ട്ടപ്പെടുന്ന ദുൽഖർ തന്റെ കഥാപാത്രങ്ങളിലും ആ വ്യത്യസ്തത നിലനിർത്തിയിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല, തമിഴിലും ഹിന്ദിയിലും എല്ലാം നിരവധി അവസരങ്ങൾ ആണ് താരത്തിനെ തേടി എത്തിയത്. അവയെല്ലാം തന്നെ വളരെ മനോഹരമായ അഭിനയിച്ച് ഫലിപ്പിക്കാനും താരത്തിന് കഴിഞ്ഞു.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന് അവിടെയും ആരാധകർ ഏറെയാണ്. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ദുൽഖർ ഇത്തരത്തിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. വളരെ വിഷമത്തോടെയാണ് താരം വീഡിയോ പങ്കുവെച്ചത്. താൻ ഉറങ്ങിയിട്ട് തന്നെ ദിവങ്ങൾ ആയി എന്ന് പറഞ്ഞു കൊണ്ടാണ് താരം വീഡിയോ പങ്കുവെച്ചത്. എന്നാൽ കുറച്ച് സമയം കൊണ്ട് തന്നെ താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയായിരുന്നു. അതീവ ദുഃഖത്തോടെയും നിരാശയുടെയും ആണ് താരം വിഡിയോയിൽ എത്തിയത്. വീഡിയോ വൈറൽ ആയതോടെ കുറച്ച് നിറങ്ങൾക്ക് ശേഷം ദുൽഖർ തന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.

എന്നാൽ ഇതോടെ താരതിന്റെ ആരാധകർ ഏറെ നിരാശയിൽ ആയിരുന്നു. ദുൽഖറിന് എന്താണ് സംഭവിച്ചത് എന്നാണു പലരുംചോദിച്ചത് . എന്നാൽ ഒരു പരസ്യത്തിന്റെ ഭാഗമായാണ് താരം ഇത്തരത്തിൽ ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു മൊബൈൽ ഫോണിന്റെ പ്രമോഷന്റെ ഭാഗമായാണ് ദുൽഖർ ഈ വീഡിയോ പങ്കുവെച്ചത്. ഇതോടെ വലിയ രീതിയിൽ തന്നെ വിമർശനങ്ങൾ ആണ് താരത്തിനെതിരെ ഉയർന്നു വരുന്നത്. എന്തിന്റെ പേരിൽ ആയാലും ഇത്തരത്തിൽ ഒരു വീഡിയോ ഇറക്കി ആരാധകരെ കബളിപ്പിക്കുന്നത് അത്ര നല്ലത് അല്ല, നിങ്ങളുടെ സ്നേഹിക്കുന്നവരെ നിങ്ങൾ കളിയാക്കുന്നതിന് തുല്യമാണ് ഈ പ്രവർത്തി തുടങ്ങി നിരവധി കമെന്റുകളാണ് ദുൽഖറിന്റെ ഈ വീഡിയോയ്ക്ക് വരുന്നത്.