ഇപ്പോൾ അതോർത്ത് ഞാൻ വിഷമിക്കാറെ ഇല്ല

മിനിസ്‌ക്രീനില്നിന്നും ബിഗ് സ്‌ക്രീനിലേക്ക് എത്തി ശ്രദ്ധേയായ നടിയാണ് രശ്മി ബോബന്. മനസിനക്കരയിലൂടെയായിരുന്നു രശ്മി വെള്ളിത്തിരയിലേക്ക് എത്തിയത്. ചിത്രത്തിലെ മോളിക്കുട്ടി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. സംവിധായകന്‍ ബോബന്‍ സാമുവലുമായിട്ടുള്ള വിവാഹശേഷമായിരുന്നു രശ്മി സിനിമയിലേക്ക് എത്തുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ ജനിച്ച് വളർന്ന സാഹചര്യത്തെ കുറിച്ചെല്ലാം രശ്മി പറഞ്ഞിരുന്നു. അതെല്ലാം വളരെ വേഗം വൈറലായി മാറുകയും ചെയ്തു.വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ രശ്മി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചു, മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ, പോക്കിരിരാജ, ബാബാ കല്ല്യാണി, റെഡ് ചില്ലീസ് തുടങ്ങിയ ചിത്രങ്ങളിലെ രശ്മിയുടെ പ്രകടനം പ്രത്യേക ശ്രദ്ധ നേടിയിരുന്നു.

reshmi boban about life
reshmi boban about life

ഇപ്പോഴിതാ താൻ ചെറുപ്പം മുതൽ നേരിടുന്ന ഒരു ചോദ്യത്തെ കുറിച്ചാണ് ഇപ്പോൾ രശ്മി ബോബൻ പറഞ്ഞിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങെന, ചെറുപ്പം മുതൽ തന്നെ തടിയുടെ പേരിൽ വലിയ രീതിയിൽ തന്നെ ബോഡി ഷെയിമിങ് നേരിട്ടുകൊണ്ടിരിക്കുന്ന ആൾ ആണ് ഞാൻ. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ മോൾ ഏതു കോളേജിൽ ആണ് പഠിക്കുന്നത് എന്ന ചോദ്യം എനിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. ആളുകൾക്ക് പൊതുവെ ഒരു ധാരണ ഉണ്ട്. ഭക്ഷണം കൂടുതൽ കഴിക്കുന്നവർക്ക് ആണ് കൂടുതൽ തടി ഉണ്ടാകുന്നത് എന്നാണ്. എന്നാൽ പല തരത്തിൽ ഇങ്ങനെ അമിത വണ്ണം ഉണ്ടാകാം. തൈറോയ്ഡ് കൊണ്ടോ, സ്ട്രെസ് കൊണ്ടോ മറ്റേതെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടോ ഇങ്ങനെ തടി ഉണ്ടാകാം.

എന്നാൽ ചോദ്യം ചോതിക്കുന്നവർക് ഒന്നും അതൊന്നും അറിയണ്ട. നമ്മൾ ഏതു മാനസികാവസ്ഥയിൽ കൂടിയാണ് കടന്നു പോകുന്നത് എന്ന് ചിന്തിക്കാതെയാണ് ഇവർ ഇത് പറയുന്നത്. എന്നാൽ ഇപ്പോൾ ഇത് കേൾക്കുമ്പോൾ ഞാൻ അത് ഒരു ചെവിയിൽ കൂടി കേട്ട് മറ്റേ ചെവിയിൽ കൂടി കളയും. കാരണം ഇങ്ങനെ ചോദ്യം ചോദിക്കുന്നവർ ആ ചോദ്യങ്ങൾ ഒന്നും അവസാനിപ്പിക്കാൻ പോകുന്നില്ല. അവർ ചോദിച്ച് കൊണ്ടേ ഇരിക്കും. വണ്ണം കുറഞ്ഞവരെയും അവർ വെറുതെ വിടില്ല. മുടി ഉണ്ടെങ്കിൽ പ്രശ്നം, ഇല്ലെങ്കിൽ പ്രശനം, നിറം കുറഞ്ഞാൽ പ്രശ്നം, അങ്ങനെ പല കാര്യത്തിലും ചോദ്യങ്ങളുമായി വരുന്നവർ ഉണ്ട് എന്നുമാണ് രശ്മി പറയുന്നത്.