മാതൃദിനത്തിൽ ദുൽഖറിന്റെ കുറിപ്പ്, കരയിച്ച് കളഞ്ഞല്ലോടാ എന്ന് സുഹൃത്തുക്കളും! - മലയാളം ന്യൂസ് പോർട്ടൽ
Film News

മാതൃദിനത്തിൽ ദുൽഖറിന്റെ കുറിപ്പ്, കരയിച്ച് കളഞ്ഞല്ലോടാ എന്ന് സുഹൃത്തുക്കളും!

dulquer salmaan about mother

കഴിഞ്ഞ ദിവസം ആയിരുന്നു മാതൃദിനം. നിരവധി പേരാണ് തങ്ങളുടെ അമ്മമാരുടെ മഹത്വം പറഞ്ഞു കൊണ്ട് അവർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ എത്തിയത്. അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നിരവധി താരങ്ങളും എത്തിയിരുന്നു. എല്ലാവരും തങ്ങളുടെ അമ്മമാരുടെ മഹത്വത്തെ കുറിച്ച് തന്നെയാണ് പറഞ്ഞത്. ഇതിൽ ദുൽഖർ തന്റെ ‘അമ്മ സുൽഫത്തിനെ കുറിച്ച് പങ്കുവെച്ച ഒരു കുറിപ്പാണു ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധ നേടിയത്. ‘നിസ്വാർത്ഥമായ സ്നേഹത്തിന്റെ നിർവ്വചനമാണ്, സൗന്ദര്യത്തിന്റെയും ആകർഷകത്വത്തിന്റെയും ആള്‍രൂപം, ഞങ്ങളെയെല്ലാം നിർവ്വചിക്കുന്നവൾ, ഞങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നവൾ, ഞങ്ങളെ കുറിച്ചോർത്ത് ഏറ്റവും വിഷമിക്കുന്നവൾ, അവൾക്കും മുകളിൽ ഞങ്ങൾക്ക് പ്രാധാന്യം നൽകുന്നവൾ, ഒരു നിമിഷം പോലും വിശ്രമിക്കാത്തവൾ, എന്തു ജോലിയും പൂർത്തിയാക്കാൻ കഴിയുന്ന മൾട്ടി ടാസ്കർ, എല്ലാ മൂല്യങ്ങളും ഞങ്ങളിലേക്ക് പകർന്നവൾ, വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്തവൾ, എന്റെ സുന്ദരി ഉമ്മിച്ചീ, മാതൃദിനാശംസകൾ’ എന്നാണ് ‘അമ്മ സുൽഫത്തിന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് ദുൽഖർ കുറിച്ചത്.

നിരവധി പേരാണ് ദുൽഖറിന്റെ കുറിപ്പിന് കമെന്റുമായി എത്തിയത്. ആരാധകരും സുഹൃത്തുക്കളും എല്ലാം കമെന്റുകളുമായി എത്തിയിരുന്നു. നീ ഞങ്ങളെ കരയിപ്പിച്ചല്ലോടെ എന്നായിരുന്നു സുഹൃത്തുക്കൾ നൽകിയ കമെന്റ്. ടോവിനോ തോമസ്, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, ഇന്ദ്രജിത് തുടങ്ങിയ താരങ്ങളും തങ്ങളുടെ അമ്മമാർക്ക് മാതൃദിനം ആശംസിച്ച് എത്തിയിരുന്നു.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ അരങ്ങേറിയത്. മമ്മൂട്ടിക്ക് പിന്നാലെയായി മകനും അഭിനയരംഗത്ത് എത്തിയപ്പോള്‍ ശക്തമായ പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിയത്. പെട്ടെന്ന് തന്നെ മലയാള സിനിമയുടെ പ്രധാന ഘടകമായി മാറാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ആവര്‍ത്തനവിരസതയുളവാക്കുന്ന കഥാപാത്രങ്ങളിലൂടെ കടന്നുപോയിരുന്നുവെങ്കിലും ബുദ്ധിപരമായി അതില്‍ നിന്നും മാറി സഞ്ചരിക്കുകയായിരുന്നു പിന്നീട്. ഏത് തരം കഥാപാത്രങ്ങളും തന്റെ കൈയ്യില്‍ ഭദ്രമെന്ന് ഇതിനകം ദുല്‍ഖര്‍ തെളിയിച്ചിട്ടുമുണ്ട്.

 

 

 

 

Join Our WhatsApp Group

Trending

To Top
Don`t copy text!