അവന്‍ ഒരു ലീഡിംഗ് ഹീറോയാണ്. ടോപ്പ് ഓഫ് ഹിസ് ഗെയിം – ദുൽഖർ സൽമാൻ

മലയാളികൾ ഒന്നടങ്കം ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു ദുൽഖർ സൽമാൻ നായകനായി എത്തിയ കുറുപ്പ്. ചിത്രത്തിൽ ആരാണ് ചാക്കോയായി എത്തുന്നത് എന്ന ചോദ്യമാണ് കൂടുതലായി എത്തിയത്. എന്നാൽ ആ ചോദ്യങ്ങൾക്കുള്ള ഉത്തരമായിരുന്നു ചിത്രം ഇറങ്ങിയതിനു ശേഷം കണ്ട ചാക്കോ. മലയാളത്തിലെ യുവതാരമായ ടോവിനോ തോമസ് ആയിരുന്നു ചാക്കോയായി എത്തിയത്.

ടോവിനോ ചാക്കോ ആയി എത്തിയത് എങ്ങനെയാണെന്ന് വ്യക്തമാക്കുകയാണ് ദുൽഖർ ഇപ്പോൾ. “ടൊവിനോയാണ് ചാക്കോ. അദ്ദേഹം വളരെ മാന്യനാണ്. പ്രൊമോഷനിലൊക്കെയും, കുറുപ്പ് കുറുപ്പ് എന്ന സംസാരങ്ങള്‍ക്കിടയിലും ഞങ്ങള്‍ ഒരിക്കലും പോലും ടൊവിനോയെ ടാഗ് ചെയ്തിരുന്നില്ല. എന്നാല്‍ ഒരിക്കല്‍ പോലും അദ്ദേഹത്തിന് എന്തെങ്കിലും പ്രശ്‌നങ്ങളോ പരാതിയോ ഉണ്ടായിരുന്നില്ല.

എല്ലാവരുടെ ആശങ്ക ഞങ്ങള്‍ ചാക്കോയുടെ കുടുംബത്തോട് നീതി പുലര്‍ത്തുന്നുണ്ടോ, സെന്‍സിറ്റീവായിട്ടാണോ അവതരിപ്പിക്കുക എന്നൊക്കെയായിരുന്നു. അതിനാല്‍ ടൊവിനോയെ പോലെ ഒരാള്‍ ചെയ്യുകയാണെങ്കില്‍ അതുണ്ടാകില്ല. അവന്‍ ഒരു ലീഡിംഗ് ഹീറോയാണ്. ടോപ്പ് ഓഫ് ഹിസ് ഗെയിം”.എന്നായിരുന്നു ദുൽഖർ പറഞ്ഞത്.