ഞാൻ കാരണം നിനക്ക് പല വിമർശനങ്ങളും കേൾക്കേണ്ടി വന്നു ; നീയതൊന്നും അർഹിക്കുന്നില്ല

ബോളിവുഡ് സൂപ്പർതാരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ വിയോഗത്തോടെ സോഷ്യൽ മീഡിയയിൽ കൂടുതലായി മുഴങ്ങിക്കേട്ട പേരായിരുന്നു സുശാന്തിന്റെ മുന്കാമുകി അങ്കിത ലോകണ്ടേ. പവിത്ര രിഷത്ത എന്ന പരമ്പരയിലൂടെയായിരുന്നു ഇരുവരും ഒരുമിച്ചത്. ഇന്നിപ്പോൾ അങ്കിത വിവാഹിതയാകാൻ പോവുകയാണ്.…

ബോളിവുഡ് സൂപ്പർതാരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ വിയോഗത്തോടെ സോഷ്യൽ മീഡിയയിൽ കൂടുതലായി മുഴങ്ങിക്കേട്ട പേരായിരുന്നു സുശാന്തിന്റെ മുന്കാമുകി അങ്കിത ലോകണ്ടേ. പവിത്ര രിഷത്ത എന്ന പരമ്പരയിലൂടെയായിരുന്നു ഇരുവരും ഒരുമിച്ചത്. ഇന്നിപ്പോൾ അങ്കിത വിവാഹിതയാകാൻ പോവുകയാണ്. ഡിസംബറിലാണ് താരത്തിന്റെ വിവാഹം. ഇന്നിപ്പോൾ തന്റെ പ്രണയം തുടര്ന്നു പറഞ്ഞുകൊണ്ട് അങ്കിത എഴ്ഴ്ത്തിയ കുറിപ്പ് വൈറലായിരുന്നു. ആ കുറിപ്പ് തന്നെയാണ് ഇപ്പോൾ ചർച്ചയാകുന്നതും. “എനിക്ക് നിന്നോട് തോന്നുന്ന വികാരത്തെ വർണിക്കാൻ വാക്കുകൾക്കാകില്ല. നമ്മൾ കാണുമ്പോൾ എന്റെ മനസിൽ വരുന്ന കാര്യം… സുഹൃത്ത്, പങ്കാളി, ഇണ എന്നീ നിലകളിൽ എന്റെ ജീവിതത്തിലേക്ക് നിന്നെ അയച്ചതിന് ഞാൻ ദൈവത്തോട് നന്ദിയുള്ളവളാണ് എന്നാണ്. എപ്പോഴും ‌എനിക്ക് വേണ്ടി നിലകൊള്ളുന്നതിന് നന്ദി. എന്റെ പ്രശ്‌നങ്ങൾ നിന്റേതാക്കി…. ആവശ്യമുള്ളപ്പോഴെല്ലാം നീ എന്നെ സഹായിക്കാനെത്തിയതിന് നന്ദി… എന്നെയും എന്റെ സാഹചര്യങ്ങളെയും മനസിലാക്കിയതിന് നന്ദി. ഞാൻ കാരണം നിനക്ക് പല വിമർശനങ്ങളും കേൾക്കേണ്ടി വന്നു… നീയതൊന്നും അർഹിക്കുന്നില്ല അതിൽ ഞാൻ നിന്നോട് മാപ്പ് ചോദിക്കുന്നു. വാക്കുകൾ കുറവാണെങ്കിലും ഈ ബന്ധം അതിശയിപ്പിക്കുന്നതാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു.” ഇപ്രകാരമായിരുന്നു അങ്കിത കുറിച്ചത്.