ദുൽഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ യുടെ റിലീസ് തീയതി പുറത്തു  

ദുൽഖർ സൽമാൻ നായകൻ ആയ പാൻ ഇന്ത്യൻ ചിത്രം’ കിംഗ് ഓഫ് കൊത്ത’യുടെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ എല്ലാവരും, ഇപ്പോൾ അങ്ങനൊരു സന്തോഷ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ എത്തുന്നതും, ദുൽഖറിന്റെ മാസ്…

ദുൽഖർ സൽമാൻ നായകൻ ആയ പാൻ ഇന്ത്യൻ ചിത്രം’ കിംഗ് ഓഫ് കൊത്ത’യുടെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ എല്ലാവരും, ഇപ്പോൾ അങ്ങനൊരു സന്തോഷ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ എത്തുന്നതും, ദുൽഖറിന്റെ മാസ് ചിത്രമായ കിംഗ്  ഓഫ് കൊത്ത ഓഗസ്റ്റ് 24  നെ തീയറ്ററുകളിൽ എത്തുകയാണ്, അപ്പോൾ ഓണം അടിച്ചു പൊളിക്കുന്ന രീതിയിലാണ് പ്രേക്ഷകർക്ക് ആ സമയം ചിത്രം തീയറ്ററിൽ എത്തുന്നതും.

കേരളത്തിൽ മാത്രം ചിത്രം 200 ഓളം സ്‌ക്രീനുകളിൽ ആണെത്തുന്നത് ,ആഗോളതലത്തിൽ ആയിരത്തിലധികം സ്‌ക്രീനുകളിൽ ആണ് ഒരുമിച്ച് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് അഭിലാഷ് പിള്ളയാണ്, ചിത്രം മലയാളത്തിന് പുറമെ ഹിന്ദിയിലും, തെലുങ്കിലും, കന്നഡയിലും ,തമിഴിലുമായാണ്  ചിത്രം റിലീസ് ചെയ്യുന്നത്.

ചിത്രത്തിൽ ദുൽഖറിനെ കൂടാതെ ബഷീർ കല്ലറക്കൽ, ഷാഹുൽ ഹസ്സൻ, നൈല ഉഷ, ഐശ്വര്യ ലക്ഷ്മി, ഗോകുൽ സുരേഷ്, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ചെന്നൈ ശരൺ, ശാന്തികൃഷണ, അനിഖ സുരേന്ദ്രൻ തുടങ്ങിയ വലിയ താര നിരയാണ് അഭിനയിക്കുന്നത്.