‘ഞങ്ങള്‍ സൃഷ്ടിച്ച ഓര്‍മ്മകള്‍ ആഘോഷിക്കുന്ന ദിനം’ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

പൃഥ്വിരാജിന്റെ വിമാനം എന്ന ആദ്യ ചിത്രത്തിലെ അഭിനയത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച താരമാണ് നടി ദുര്‍ഗ കൃഷ്ണ. പിന്നീട് പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ എന്നീ ചിത്രങ്ങളിലൂടെയും ദുര്‍ഗ ശ്രദ്ധേയയായി. താരം…

durga-krishna-facebook-post-about-weddinganniversary

പൃഥ്വിരാജിന്റെ വിമാനം എന്ന ആദ്യ ചിത്രത്തിലെ അഭിനയത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച താരമാണ് നടി ദുര്‍ഗ കൃഷ്ണ. പിന്നീട് പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ എന്നീ ചിത്രങ്ങളിലൂടെയും ദുര്‍ഗ ശ്രദ്ധേയയായി. താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് നടി. ഇപ്പോഴിതാ ഒന്നാം വിവാഹവാര്‍ഷികത്തിന് കുറിപ്പും ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് താരം.

ഈ വര്‍ഷം മുഴുവന്‍ ഞങ്ങള്‍ സൃഷ്ടിച്ച എല്ലാ ഓര്‍മ്മകളും ആഘോഷിക്കാനുള്ള ഒരു ദിവസം. ഹാപ്പി ആനിവേഴ്‌സറി എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് താരം കുറിച്ചിരിക്കുന്നത്. നിര്‍മ്മാതാവ് അര്‍ജുന്‍ രവീന്ദ്രനാണ് ദുര്‍ഗയുടെ ഭര്‍ത്താവ്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ അഞ്ചിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയവിവാഹമായിരുന്നു ഇവരുടേത്.