‘കഥ ആവശ്യപ്പെടുന്ന പോലെ വിക്രം എന്ന കഥാപാത്രത്തെ അതി ഭംഗിയായി തന്നെ കൈകാര്യം ചെയ്തിരിക്കുന്നു’

സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം സിബിഐ 5 ദ ബ്രെയിന്‍ ഞായറാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഒരുപോലെ നേടി മുന്നേറുകയാണ് ചിത്രം. സിബിഐ സിരീസ് എന്ന പ്രേക്ഷകരിലെ നൊസ്റ്റാള്‍ജിയയെ ആവശ്യത്തിനു…

സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം സിബിഐ 5 ദ ബ്രെയിന്‍ ഞായറാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഒരുപോലെ നേടി മുന്നേറുകയാണ് ചിത്രം. സിബിഐ സിരീസ് എന്ന പ്രേക്ഷകരിലെ നൊസ്റ്റാള്‍ജിയയെ ആവശ്യത്തിനു മാത്രം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് കെ മധു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ജഗതിയുടെ സാന്നിധ്യത്തെ കുറിച്ചുള്ള ഫെയ്‌സ്ബുക്ക് കുറിപ്പാണ് വൈറലാകുന്നത്.

‘മലയാള സിനിമയില്‍ ജഗതിയുടെ സാന്നിധ്യമില്ലാത്ത ചിത്രങ്ങള്‍ വിരളമായ ഒരു കാലഘട്ടത്തില്‍ നിന്നും ജഗതി ഇല്ലാത്ത സിനിമകളിലൂടെ മലയാള സിനിമ ഒരു പതിറ്റാണ്ട് പിന്നിടുന്നു. ഹാസ്യ സാമ്രാട്ട് ജഗതിയുടെ അഭാവം മലയാളികളുടെ മനസ്സിലെ എന്നത്തെയും നൊമ്പരമായി അവശേഷിക്കുന്നു എന്നത് അടിവരയിട്ട് തെളിയിക്കുന്നതാണ് സിബിഐ- 5ല്‍ ജഗതിയെ കാണിക്കുമ്പോള്‍ ഉള്ള തീയേറ്ററിലെ ആരവം’ എന്ന് ബിജു തങ്കച്ചന്‍ കുറിക്കുന്നു.

* വെള്ളിത്തിരയിൽ പൊന്നമ്പിളി വിടർന്നപ്പോൾ !*
മലയാള സിനിമയിൽ ജഗതിയുടെ സാന്നിധ്യമില്ലാത്ത ചിത്രങ്ങൾ വിരളമായ ഒരു കാലഘട്ടത്തിൽ നിന്നും ജഗതി ഇല്ലാത്ത സിനിമകളിലൂടെ മലയാള സിനിമ ഒരു പതിറ്റാണ്ട് പിന്നിടുന്നു. ഹാസ്യ സാമ്രാട്ട് ജഗതിയുടെ അഭാവം മലയാളികളുടെ മനസ്സിലെ എന്നത്തെയും നൊമ്പരമായി അവശേഷിക്കുന്നു എന്നത് അടിവരയിട്ട് തെളിയിക്കുന്നതാണ് സിബിഐ- 5ൽ ജഗതിയെ കാണിക്കുമ്പോൾ ഉള്ള തീയേറ്ററിലെ ആരവം. മലയാളിയെ കുടുകുടാ ചിരിപ്പിച്ചു രസിപ്പിച്ച ഈ അതുല്യ കലാകാരന്റെ മടങ്ങിവരവിനായി മലയാള ചലച്ചിത്ര ലോകം നിറമിഴികളോടെ കാത്തിരിക്കുകയായിരുന്നു. വർഷങ്ങൾക്കു ശേഷമുള്ള ജഗതിയുടെ മടങ്ങിവരവിന് കാരണമായ സി.ബി.ഐ – 5 ലെ രംഗം ഇമ ചിമ്മാതെയായിരിക്കും ഏതൊരു പ്രേക്ഷകനും കണ്ടിരിക്കുക. ഒപ്പം തന്നെ ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ സാന്നിധ്യം സന്തോഷത്തോടെയും സങ്കടത്തോടെയും കാണേണ്ട അവസ്ഥയിലും. മമ്മുക്കയുടെ സേതുരാമയ്യർ സി.ബി.ഐ എന്ന ബുദ്ധി കേന്ദ്രത്തിനൊപ്പം സ്വതസിദ്ധമായ നർമ്മ സംഭാഷണങ്ങളിലൂടെ ജഗതി ശ്രീകുമാറിന്റെ വിക്രം കുറ്റാന്വേഷണ കഥയുടെ കഴിഞ്ഞ എല്ലാ ഭാഗങ്ങളുടെയും അവിഭാജ്യ ഘടകമായി. സി.ബി.ഐ എന്നാൽ സെന്ററൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ എന്ന് മലയാളിയെ പറഞ്ഞു പഠിപ്പിച്ച വിക്രത്തെ ആർക്കാണ് മറക്കാൻ കഴിയുക. കഥ ആവശ്യപ്പെടുന്ന പോലെ വിക്രം എന്ന കഥാപാത്രത്തെ അതി ഭംഗിയായി തന്നെ കൈകാര്യം ചെയ്തിരിക്കുന്നു. മലയാളികളുടെ മുന്നിലേക്ക് ശ്രീ.ജഗതി ശ്രീകുമാറിനെ കൊണ്ടു ചെയ്യിക്കാൻ കഴിയുന്ന കഥാസന്ദർഭമൊരുക്കി മലയാളികളുടെ സ്വന്തം പൊന്നമ്പിളിച്ചേട്ടനെ ഒരിക്കൽ കൂടി വെള്ളിത്തിരയിലെത്തിച്ച “ബ്രെയിൻ” ശ്രീ.എസ് എൻ സ്വാമി ക്കും, ശ്രീ. കെ മധുവിനും ഒരായിരം നന്ദി. സി.ബി.ഐ- 5 ന് വിജയാശംസകൾ.
ബിജു തങ്കച്ചൻ
ഷാർജ