ആവേശം മൂത്തൂ, ആറ് നില കെട്ടിടത്തിന് മുകളിൽ നിന്ന് കസേര വലിച്ചെറിഞ്ഞ് ഗായകൻ, അറസ്റ്റ്

സംഗീത പരിപാടിയുടെ തിരക്കേറിയ റോഡിലേക്ക് കസേര വലിച്ചെറിഞ്ഞ ഗായകൻ മോർഗൻ വാല്ലെൻ അറസ്റ്റിൽ. പരിപാടിക്കിടെ ആവേശം മൂത്താണ് മോർഗൻ വാല്ലെൻ റോഡിലേക്ക് കസേര വലിച്ചെറിഞ്ഞത്. യുഎസിലെ നാഷ്‌വില്ലയിലുള്ള എറിക് ചർച്ച് റൂഫ് ടോപ്പ് ബാറിലാണ്…

സംഗീത പരിപാടിയുടെ തിരക്കേറിയ റോഡിലേക്ക് കസേര വലിച്ചെറിഞ്ഞ ഗായകൻ മോർഗൻ വാല്ലെൻ അറസ്റ്റിൽ. പരിപാടിക്കിടെ ആവേശം മൂത്താണ് മോർഗൻ വാല്ലെൻ റോഡിലേക്ക് കസേര വലിച്ചെറിഞ്ഞത്. യുഎസിലെ നാഷ്‌വില്ലയിലുള്ള എറിക് ചർച്ച് റൂഫ് ടോപ്പ് ബാറിലാണ് സംഭവം നടന്നത്. ആറ് നില കെട്ടിടത്തിനു മുകളിൽ നിന്നാണ് ഗായകൻ കസേര വലിച്ചെറിഞ്ഞത്.

ലിച്ചെറിഞ്ഞ കസേര തിരക്കേറിയ റോഡിൽ രണ്ട് പൊലീസുകാരുടെ സമീപത്ത് ചെന്നാണ് വീണത്. സംഭവത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍, പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കും വിധത്തിൽ പെരുമാറിയ ഗായകനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എറിക് ചർച്ച് ബാർ സ്ഥിരം സംഗീത പരിപാടി നടക്കുന്ന സ്ഥലമാണ്.

അറസ്റ്റിന് ശേഷം മൂന്ന് മണിക്കൂര്‍ കഴിഞ്ഞാണ് ഗായകൻ മോർഗൻ വാല്ലെനെ പൊലീസ് വിട്ടയച്ചത്. ‘വൺതിങ് അറ്റ് എ ടൈം’ എന്ന ആൽബത്തിലൂടെ വൻ ജനപ്രീതി നേടിയ ഗായകനാണ് മോർഗൻ വാല്ലെൻ. വിദ്വേഷ പ്രചാരണത്തിന് ഇയാള്‍ മുമ്പ് അറസ്റ്റിലായിട്ടുണ്ട്.