ചെറുപ്പക്കാർക്ക് വേണ്ടി ഗോസിപ്പുകൾ തയ്യാറാക്കുക!  പ്രായമായ ഞങ്ങളെ  വെറുതെ വിടുക,ലേഖ ശ്രീകുമാർ 

സോഷ്യൽ മീഡിയിൽ സജീവമായ താരദമ്പതികൾ ആണ് ഗായകൻ എം ജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും, ഒരുപാട് നാളത്തെ ലിവിങ് ടുഗെദറിന് ശേഷമാണ് ഇരുവരും വിവാഹിതിരായത്,ഇതിന്റെ പേരിൽ നിരവധി ഗോസിപ്പുകൾ ഇടക്ക് വരാറുണ്ട്, എന്നാൽ…

സോഷ്യൽ മീഡിയിൽ സജീവമായ താരദമ്പതികൾ ആണ് ഗായകൻ എം ജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും, ഒരുപാട് നാളത്തെ ലിവിങ് ടുഗെദറിന് ശേഷമാണ് ഇരുവരും വിവാഹിതിരായത്,ഇതിന്റെ പേരിൽ നിരവധി ഗോസിപ്പുകൾ ഇടക്ക് വരാറുണ്ട്, എന്നാൽ ഇപ്പോൾ ഈ ഗോസിപ്പുകൾക്കെതിരെ പ്രതികരിക്കുകയാണ് ലേഖ ശ്രീകുമാർ, താൻ ഇടക്ക് ഇൻസ്റ്റയിൽ പോസ്റ്റുകൾ പോസ്റ്റ് ചെയ്യാറുണ്ട്, എന്നാൽ അതിൽ ഞങ്ങൾ വേർപിരിഞ്ഞോ എന്നൊക്കെയാണ് കമെന്റുകൾ എത്തുന്നത്.

ശരിക്കും പറഞ്ഞാൽ ഇവരെ പോലുള്ളവർ ആളുകളെ വേര്പിരിയിക്കാൻ നോക്കുകയാണോ എന്ന് പോലും തോന്നിപോകും. ഇപ്പോൾ ഗോസിപ്പുകൾ ചെറുപ്പക്കാർക്ക് വേണ്ടി തയ്യാറാക്കുക ഞങ്ങൾ പ്രായമായവരാണ്, ഞങ്ങളെ വെറുതെ വിടുക ലേഖ പറയുന്നു, എന്നാൽ എംജി ശ്രീകുമാർ പറയുന്നു ഗോസിപ്പുകൾ ഇഷ്ടമാണ് എന്നാൽ ഈ അടുത്തിടക്ക് ഞങ്ങളെ തേച്ചൊട്ടികുന്ന രീതിയിലുള്ള ഗോസിപ്പ് എത്തി. മകൾ അമേരിക്കയിലാണ് അവളുടെ ഭർത്താവ് നല്ല പൊസിഷനിലാണ്

മകൻ യു കെ യിലാണ്, ഇടക്ക് ഞങ്ങൾ അവിടെ പോകും എന്നാൽ ഞങ്ങൾ യാത്ര കഴിഞ്ഞു വന്നപ്പോൾ ഞെട്ടിപോകുന്ന രീതിയിൽ വാർത്ത, ഞങ്ങളക്ക് രണ്ടുപേർക്കും കുട്ടിയുണ്ട്, അവരെ കാണാൻ ഞങ്ങൾ പോകാറുണ്ട്, ആ കുട്ടിയെ ഞങ്ങൾ എവിടെയോ ആക്കിയാണ് താമസിപ്പിക്കുന്നത് എന്നിങ്ങനെ അത് വായിച്ചു നോക്കിയപ്പോൾ അതിന്റെ ഫോട്ടോ ഏതോ ഒരു കൊറിയൻ കൊച്ചിന്റെ ഫോട്ടോ. ഞാൻ ഫോട്ടോ കണ്ടു എല്ലാവരോടും പറഞ്ഞു എനിക്കിഷ്ട്ടപെട്ടു എന്ന്, കാരണം താൻ ഒന്നുകൂടി പ്രസിദ്ധനാകുകയല്ലേ എം ജി ശ്രീകുമാർ പറയുന്നു