മരിച്ചു പോയവരെ എങ്ങനെ തിരിച്ച് കൊണ്ട് വരാനാണ്, ഭാവനയുടെ മലയാള സിനിമയിലേക്കുള്ള തിരിച്ച് വരവിനെ കുറിച്ച് ഇടവേളബാബു

താരസംഘടന അമ്മയുടെ പുതിയ ചിത്രത്തിൽ ഭാവന ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവാണ് ഈ കാര്യം പുറത്ത് വിട്ടത്. ഭാവന ഇപ്പോള്‍ അമ്മയില്‍ അം​ഗമല്ലെന്നും മരിച്ചവര്‍ തിരിച്ചുവരാത്തപോലെയാണ് ഇതെന്നുമാണ് ഇടവേള ബാബു…

താരസംഘടന അമ്മയുടെ പുതിയ ചിത്രത്തിൽ ഭാവന ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവാണ് ഈ കാര്യം പുറത്ത് വിട്ടത്. ഭാവന ഇപ്പോള്‍ അമ്മയില്‍ അം​ഗമല്ലെന്നും മരിച്ചവര്‍ തിരിച്ചുവരാത്തപോലെയാണ് ഇതെന്നുമാണ് ഇടവേള ബാബു പറഞ്ഞത്.   മള്‍ട്ടി സ്റ്റാര്‍ ചിത്രം ട്വന്റി 20 ചിത്രം ദിലീപായിരുന്നു അമ്മക്ക് വേണ്ടി നിർമ്മിച്ചത്, ചിത്രത്തിലെ പ്രധാന വേഷത്തിൽ എത്തിയത് ഭാവന ആയിരുന്നു, എന്നാൽ ഈ തവണ ഭാവന ഉണ്ടാകില്ല എന്നാണ് ഇടവേള വെളിപ്പെടുത്തിയിരിക്കുന്നത്,
bhavana1
‘ഇപ്പോള്‍ ഭാവന അമ്മയില്‍ ഇല്ല. ഇത്രയും മാത്രമേ എനിക്ക് ഇപ്പോള്‍ പറയാന്‍ പറ്റുകയൊള്ളൂ. കഴിഞ്ഞ ട്വന്റി 20 ല്‍ നല്ല റോള്‍ ചെയ്തതാണ്. അതിപ്പോള്‍ മരിച്ചുപോയവരെ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുകയില്ലല്ലോ. അതുപോലെയാണ് ഇത്. അമ്മയിലുള്ളവരെ വച്ച്‌ എടുക്കേണ്ടിവരും.’എന്നാണ് ഇടവേള പറഞ്ഞത്.
കഴിഞ്ഞ ട്വന്റി ട്വന്റിയില്‍ തന്നെ അമ്മയിലുള്ളവരെ തന്നെ പലരേയും അഭിനയിപ്പിക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നെടുമുടി വേണു ചിത്രത്തില്‍ ഇല്ലാതിരുന്നതിന് കാരണം അനുയോജ്യമായ കഥാപാത്രം ഇല്ലാത്തതിനാലായിരുന്നെന്നും ഇടവേള ബാബു പറഞ്ഞു. അതുപോലെ മമ്മൂട്ടി പറഞ്ഞ ഒരു ആ​ഗ്രഹത്തേക്കുറിച്ചും താരം കൂട്ടിച്ചേര്‍ത്തു.

ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ഇക്കാര്യം ഇന്നസെന്റ് ഉള്‍പ്പെടെയുള്ളവരോട് പറഞ്ഞപ്പോള്‍ എന്നെ ഓടിക്കാന്‍ ശ്രമിച്ചു. മമ്മൂട്ടി വില്ലനാകുന്നു എന്ന ഒറ്റക്കാരണത്താല്‍ പടം പരാജയപ്പെടുമെന്ന് അവര്‍ പറഞ്ഞത്. പക്ഷേ മമ്മൂട്ടി പറഞ്ഞത് ശരിയാണ് അമ്മയുടെ സിനിമയില്‍ മാത്രമേ മമ്മൂട്ടിക്ക് ഇങ്ങനെയൊരു അവസരം ലഭിക്കുകയൊള്ളൂ. – ഇടവേള ബാബു പറഞ്ഞു.