‘ഈദ് മുബാറക്’ കരിക്കിനെ വെട്ടുമോ? അറേബ്യന്‍ മീല്‍സിന്റെ പുതിയ സീരീസ് എത്തുന്നു

സോഷ്യല്‍ മീഡിയ കീഴടക്കി അറേബ്യന്‍ മീല്‍സ് എന്ന യൂട്യൂബ് ചാനല്‍. 2021 ഏപ്രിലില്‍ ആരംഭിച്ച അറേബ്യന്‍ മീല്‍സിലെ വെബ് സീരീസുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ശ്രദ്ധ നേടുകയാണ്. ഒരു പറ്റം പ്രവാസികളുടെ കൂട്ടായ്മയിലൂടെ ഉത്ഭവിച്ച…

edi-mubarak-first-look-poster

സോഷ്യല്‍ മീഡിയ കീഴടക്കി അറേബ്യന്‍ മീല്‍സ് എന്ന യൂട്യൂബ് ചാനല്‍. 2021 ഏപ്രിലില്‍ ആരംഭിച്ച അറേബ്യന്‍ മീല്‍സിലെ വെബ് സീരീസുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ശ്രദ്ധ നേടുകയാണ്. ഒരു പറ്റം പ്രവാസികളുടെ കൂട്ടായ്മയിലൂടെ ഉത്ഭവിച്ച അറേബ്യന്‍ മീല്‍സ് അവരുടെ ആറാമത്തെ വമ്പന്‍ പ്രൊജക്ടായ ഈദ് മുബാറകിന് വേണ്ടി തയ്യാറെടുക്കുകയാണ്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

മാസത്തില്‍ ഒരു പ്രൊജക്റ്റ് ഇറങ്ങുന്ന രീതിയില്‍ അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈ സംഘം പ്രേക്ഷക മനസ്സില്‍ ഇടം നേടി കഴിഞ്ഞു. അതിവേഗത്തില്‍ നല്ല ഗുണനിലവാരമുള്ള പ്രൊജെക്ടുകള്‍ ഇറക്കുന്നതിലൂടെ അറേബ്യന്‍ മീല്‍സ് കരിക്ക് ടീമിനെ വെട്ടുമോയെന്ന ചോദ്യത്തിലാണ് ആരാധകര്‍.

ഈദ് അവധിക്കാലം ലക്ഷ്യമിട്ടു കൊണ്ട് പുതിയ സീരീസിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈദ് മുബാറക് എന്ന പുതിയ സീരീസില്‍ രാജേഷ് ബാബു, ഉണ്ണി ദേവരാജന്‍, ദിയ റോഷന്‍, സമീക്ഷ സുജിത് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. അസ്ലു സംവിധാനം ചെയ്യുന്ന ഈദ് മുബാറകിന്റെ ഛായാഗ്രഹണം അനീസ് അബ്ദുള്‍ അസീം ആണ്.

സംഗീത സംവിധാനം അരുണ്‍ ഡാന്‍, എഡിറ്റിംഗ് അല്‍ അമീന്‍. വാട്‌സ്ആഫില്‍ വന്ന ഒരു കഥയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് അസ്ലു ഈ പ്രൊജക്ടിന് തുടക്കം കുറിക്കുന്നത്. തികച്ചും ഒരു ഫാമിലി എന്റര്‍ടെയ്‌നറായ ഈദ് മുബാറകില്‍ വര്‍ഷങ്ങളോളം പ്രവാസലോകത്ത് ജോലി ചെയ്ത് നാട്ടിലേക്ക് പിരിഞ്ഞു പോയ ഒരച്ഛന്‍ പ്രത്യേക സാഹചര്യത്തില്‍ പെരുന്നാള്‍ കൂടാന്‍ ദുബൈയിലുള്ള തന്റെ മകന്റേയും കുടുംബത്തിന്റേയും അടുക്കലേക്ക് വരുന്നതാണ് പ്രമേയം.

പിന്നീട് ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാകുന്ന ചില നീരസങ്ങളം എടുത്തു കാണിക്കുകയും അതിനെ മറികടന്ന് കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതുമാണ് ഈദ് മുബാറകിലെ കഥ.