ഓസ്കർ നേടിയ നടി പറയുന്നു, തന്റെ യഥാർത്ഥ പേര് തന്നെ വിളിക്കൂ, അതാണ് ഇഷ്ടം

ഓസ്കർ അടക്കം സ്വന്തമാക്കിയ ഹോളിവുഡിലെ സൂപ്പർ താരമാണ് എമ്മ സ്‌റ്റോൺ. ഇപ്പോൾ താരത്തിന്റെ പേരിനെ കുറിച്ചുള്ള ഒരു വെളിപ്പെടുത്തലാണ് വലിയ ചർച്ച. എമിലി എന്നാണ് എമ്മയുടെ യഥാർത്ഥ പേര്. തന്റെ യഥാർത്ഥ പേര് വിളിക്കുന്നതാണ്…

ഓസ്കർ അടക്കം സ്വന്തമാക്കിയ ഹോളിവുഡിലെ സൂപ്പർ താരമാണ് എമ്മ സ്‌റ്റോൺ. ഇപ്പോൾ താരത്തിന്റെ പേരിനെ കുറിച്ചുള്ള ഒരു വെളിപ്പെടുത്തലാണ് വലിയ ചർച്ച. എമിലി എന്നാണ് എമ്മയുടെ യഥാർത്ഥ പേര്. തന്റെ യഥാർത്ഥ പേര് വിളിക്കുന്നതാണ് ഇഷ്ടമെന്നാണ് താരം പറയുന്നത്.

എമിലി ജീൻ സ്റ്റോൺ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. എന്നാൽ എമിലി സ്റ്റോൺ എന്ന പേര് മറ്റൊരു താരം രജിസ്റ്റർ ചെയ്തിട്ടുള്ളതിനാലാണ് എമ്മ സ്റ്റോൺ എന്ന പേര് സ്വീകരിക്കുന്നത്. ഹോളിവുഡിൽ എമ്മ എന്ന പേരിലാണ് താരം അറിയപ്പെടുന്നതെങ്കിലും താരവുമായി അടുപ്പമുള്ളവരെല്ലാം എമിലി എന്നാണ് വിളിക്കുന്നത് ലാലാ ലാൻഡിലൂടെയാണ് എമ്മയെ തേടി 2017ൽ ആദ്യ ഓസ്‌കർ എത്തുന്നത്. പുവർ തിങ്‌സ് എന്ന സിനിമയിലെ പ്രകടനത്തിന് താരത്തിന് ഈ വർഷവും ഓസ്‌കർ ലഭിച്ചിരുന്നു.