എടാ മോനേ… രം​ഗണ്ണന് ഇൻസ്റ്റയിലാ ലൈക്ക് ഇല്ലാത്ത്, തീയറ്ററിൽ പവറാണ്! മൂന്നാം വാരത്തിലും കുതിച്ച് ആവേശം

ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത് പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ആവേശം മൂന്നാം വാരത്തിലേക്ക്. ഫഹദിന്റെ രംഗണ്ണനെയും പിള്ളേരെയും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോൾ വലിയ ഹിറ്റിലേക്കാണ് ചിത്രം കുതിച്ചുകൊണ്ടിരിക്കുന്നത്.…

ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത് പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ആവേശം മൂന്നാം വാരത്തിലേക്ക്. ഫഹദിന്റെ രംഗണ്ണനെയും പിള്ളേരെയും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോൾ വലിയ ഹിറ്റിലേക്കാണ് ചിത്രം കുതിച്ചുകൊണ്ടിരിക്കുന്നത്. 350-ലധികം സ്ക്രീനുകളിലാണ് ഈദ്- വിഷു റിലീസായി തീയറ്ററുകളിലെത്തിയ ചിത്രം മൂന്നാം വാരമായിട്ടും പ്രദർശനം തുടരുന്നത്. രോമാഞ്ചത്തിനുശേഷം മറ്റൊരു വമ്ബൻ ഹിറ്റാണ് ആവേശത്തിലൂടെ സംവിധായകൻ ജിത്തു മാധവന് ലഭിച്ചിരിക്കുന്നത്.

അൻവർ റഷീദ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് ആവേശം നിർമ്മിച്ചിരിക്കുന്നത്. കോളേജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം ഭീഷ്മപർവ്വം എന്ന സൂപ്പർ ഹിറ്റിനു ശേഷം എ&എ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ്. ഫഹദിന് പുറമെ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങി നിരവധി പേർ ചിത്രത്തിൽ എത്തുന്നുണ്ട്.

സമീർ താഹിർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവർത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാമാണ് സംഗീതം പകർന്നിരിക്കുന്നത്. എഡിറ്റർ – വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈൻ – അശ്വിനി കാലെ, വസ്ത്രാലങ്കാരം – മസ്ഹർ ഹംസ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എആർ അൻസാർ, ലൈൻ പ്രൊഡ്യൂസർ – പി കെ ശ്രീകുമാർ, പ്രോജക്റ്റ് സിഇഒ – മൊഹ്‌സിൻ ഖൈസ്, മേക്കപ്പ് – ആർജി വയനാടൻ, ഓഡിയോഗ്രഫി – വിഷ്ണു ഗോവിന്ദ്, ആക്ഷൻ – ചേതൻ ഡിസൂസ, വിഎഫ്‌എക്‌സ് – എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് – ശ്രീക്ക് വാരിയർ, ടൈറ്റിൽ ഡിസൈൻ – അഭിലാഷ് ചാക്കോ, പ്രൊഡക്ഷൻ കൺട്രോളർ – വിനോദ് ശേഖർ, പിആർഒ – എ.എസ് ദിനേശ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് – സ്നേക്ക് പ്ലാന്റ്