പുതുമുഖങ്ങളുമായി ആര്‍ മണിപ്രസാദിന്റെ ‘എന്‍ ജീവനേ’!!!

പ്രശസ്ത ഛായാഗ്രാഹകന്‍ ആര്‍. മണിപ്രസാദ് ആദ്യമായി സംവിധായകനാവുന്ന ചിത്രം ‘എന്‍ ജീവനേ’യുടെ ഓഡിയോ ലോഞ്ച് ചെയ്തു. പുതുമുഖങ്ങളായ ആദര്‍ശ്, സാന്ദ്ര അനില്‍, തമിഴ് താരം ലിവിങ്സ്റ്റണ്‍, ചാപ്ലിന്‍ബാലു, കുളപ്പുള്ളി ലീല, അംബിക മോഹന്‍ തുടങ്ങിയവരാണ്…

പ്രശസ്ത ഛായാഗ്രാഹകന്‍ ആര്‍. മണിപ്രസാദ് ആദ്യമായി സംവിധായകനാവുന്ന ചിത്രം ‘എന്‍ ജീവനേ’യുടെ ഓഡിയോ ലോഞ്ച് ചെയ്തു. പുതുമുഖങ്ങളായ ആദര്‍ശ്, സാന്ദ്ര അനില്‍, തമിഴ് താരം ലിവിങ്സ്റ്റണ്‍, ചാപ്ലിന്‍ബാലു, കുളപ്പുള്ളി ലീല, അംബിക മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

മലയാളം, തമിഴ് എന്നീ രണ്ട് ഭാഷകളിലായിട്ടാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങ് കൊച്ചിയില്‍ നടന്നു. മണിപ്രസാദ് തന്നെയാണ് ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത്. എസ്‌വികെഎ മൂവീസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. എസ്‌കെആര്‍, എസ് അര്‍ജുന്‍കുമാര്‍, എസ് ജനനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഏപ്രിലിലാണ് തിയ്യേറ്ററിലെത്തുന്നത്.

ഓഡിയോ ലോഞ്ചില്‍ നിര്‍മാതാക്കളായ ശശി അയ്യന്‍ചിറ, കണ്ണന്‍ പെരുമുടിയൂര്‍, സുധീര്‍ മുഖശ്രീ, ഛായാഗ്രാഹകന്‍ ഉത്പ്പല്‍ വി നായനാര്‍, ബിഗ്‌ബോസ് താരം വിഷ്ണു ജോഷി, ഗായകന്‍ അരവിന്ദ് വേണുഗോപാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

തമിഴില്‍ ചിത്രം എന്‍ ശ്വാസമേ എന്ന പേരിലാകും എത്തുക. വിദേശത്തു നിന്ന് നാട്ടിലേക്ക് എത്തുന്ന നായിക സ്വന്തം നാടിന്റെ വൈകാരികതയിലേക്ക് ഇഴുകിച്ചേരുന്നതാണ് ചിത്രത്തിന്റെ കഥ.

മണിപ്രസാദ് തന്നെയാണ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്. രാംനാഥ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍. സംഗീതം: പി.ജെ, ഗാനരചന: ശ്രീവിദ്യ, ജി.കൃഷ്ണകുമാര്‍, ആര്‍ട്ട്: വിഷ്ണു നെല്ലായ, മേക്കപ്പ്: സജി കൊരട്ടി, കോസ്റ്റ്യൂംസ്: സുകേഷ് താനൂര്‍, പ്രൊജക്ട് ഡിസൈനര്‍: ജെ.ജെ രാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മോഹന്‍ അമൃത, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: സോമന്‍ പെരിന്തല്‍മണ്ണ, കൊറിയോഗ്രാഫര്‍: എസ്ര എഡിസണ്‍, ആക്ഷന്‍: ബ്രൂസ്ലി രാജേഷ്, സ്റ്റില്‍സ്: രാംദാസ് മാത്തൂര്‍, പി.ആര്‍.ഒ: പി.ശിവപ്രസാദ്, ഡിസൈന്‍സ്: മനു ഡാവിഞ്ചി എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.