കെ.ജി.എഫ് സംഗീത സംവിധായകന്‍ ഉണ്ണി മുകുന്ദന്‍ ചിത്രത്തിന് വേണ്ടി സംഗീതം ചെയ്യുന്നു

കെ ജി എഫ് ചാപ്റ്റര്‍ 1, 2 ഇറങ്ങി ലോകം മുഴുവന്‍ തരംഗം സൃഷ്ടിച്ച് കെജിഎഫ് ഉള്‍പ്പെടെ നിരവധി കന്നഡ പടങ്ങള്‍ക്ക് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ച രവി ബസ്രുര്‍ ഇനീ മലയാളത്തില്‍ ഉണ്ണി…

കെ ജി എഫ് ചാപ്റ്റര്‍ 1, 2 ഇറങ്ങി ലോകം മുഴുവന്‍ തരംഗം സൃഷ്ടിച്ച് കെജിഎഫ് ഉള്‍പ്പെടെ നിരവധി കന്നഡ പടങ്ങള്‍ക്ക് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ച രവി ബസ്രുര്‍ ഇനീ മലയാളത്തില്‍ ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാര്‍ക്കൊ’ ക്കു വേണ്ടി ഗാനങള്‍ ചിട്ടപ്പെടുത്തും. രവി ബസ്രുര്‍ തന്നെയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ വഴി ഈ വാര്‍ത്ത പുറം ലോകത്തെ അറിയിച്ചിരിക്കുന്നത് . ഇങ്ങനെയൊരു വാര്‍ത്ത പുറത്തെതിയതു മുതല്‍ മലയാള സിനിമാ പ്രേക്ഷകര്‍ അമിതമായ ആകാംക്ഷയിലാണ്.
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അഥേനി ഒരുക്കുന്ന പുതിയ ചിത്രമാണ് ‘മാര്‍ക്കൊ’. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും യുഎഫ്എം പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് നിര്‍മ്മാണം. ഷരീഫ് മുഹമ്മദ്, അബ്ദുള്‍ ഗദ്ദാഫ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

ഇന്ത്യന്‍ സംഗീതസംവിധായകനായ രവി ബസ്രുര്‍ ഉഗ്രാം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തു അരങ്ങേറ്റം കുറിക്കുന്നത്. സൗണ്ട് ഡിസൈനര്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍ എന്നീ മേഖലയില്‍ ഭൂരിഭാഗവും കന്നഡ സിനിമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു വരുന്ന രവി ബസ്രുര്‍ കന്നഡ സംവിധായകന്‍ തന്നെയായ പ്രശാന്ത് നീലുമായി സഹകരിചു പ്രവര്‍ത്തിച്ച കെജിഎഫ് ഒന്നും രണ്ടും ചാപ്റ്ററകളോട് കൂടെയാണ് ലോക സിനിമാ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ദി ഗ്രേറ്റ് ഫാദര്‍ , അബ്രഹാമിന്റെ സന്തതികള്‍ എന്നീ ആക്ഷന്‍ മാസ്സ് ചിത്രങ്ങളിലേക്കുള്ള ഹനീഫ് അഥേനിയുടെ തിരിച്ചു വരവായിരിക്കും ‘മാര്‍ക്കൊ’യിലൂടെ പ്രേക്ഷകര്‍ കാണാന്‍ പോകുന്നത്. ‘മാര്‍ക്കൊ’ഈ വര്‍ഷം തന്നെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍ക്കായി സിനിമാലോകം കാത്തിരിക്കുകയാണ്. മാര്‍ക്ക്റ്റിങ് : വിപിന്‍ കുമാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംങ് ആന്‍ഡ് പ്രൊമോഷന്‍സ് : ഒബ്‌സ്‌ക്യുറ എന്റെര്‍ടൈന്‍മെന്റ്.