‘ചന്ദ്രിക’10ന് എത്തില്ല 17നേ എത്തുള്ളൂ; എങ്കിലും ചന്ദ്രികേ റിലീസ് മാറ്റി

ബേസില്‍ ജോസഫ് ,സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ആദിത്യന്‍ ചന്ദ്രശേഖര്‍ ഒരുക്കുന്ന സിനിമയാണ് ‘എങ്കിലും ചന്ദ്രികേ’. ഫെബ്രുവരി 10ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എപ്പോഴിതാ സിനിമയുടെ റിലീസ്…

ബേസില്‍ ജോസഫ് ,സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ആദിത്യന്‍ ചന്ദ്രശേഖര്‍ ഒരുക്കുന്ന സിനിമയാണ് ‘എങ്കിലും ചന്ദ്രികേ’. ഫെബ്രുവരി 10ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എപ്പോഴിതാ സിനിമയുടെ റിലീസ് മാറ്റിയിരിക്കുകയാണ്.

അതേ സമയം എങ്കിലും ചന്ദ്രികേയുടെ റിലീസ് മാറ്റിയത് പോസ്റ്ററിലൂടെ അറിയിക്കുകയാണ് നായകന്മാരിലൊരാളായ ബേസില്‍ ജോസഫ്. എങ്കിലും ചന്ദ്രികേ എന്ന സിനിമ ഫെബ്രുവരി 17ന് പ്രദര്‍ശനത്തിനെത്തും.സുഹൃത്തുക്കള്‍ക്ക് ഇടയിലെ വിവാഹവും പ്രണയവും ഒക്കെയുള്ള സിനിമയാണിത്.

സംവിധായകന്‍ ആദിത്യന്‍ ചന്ദ്രശേഖരനും അര്‍ജുന്‍ നാരായണനും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ‘ചന്ദ്രിക’ എന്ന ടൈറ്റില്‍ റോളില്‍ എത്തുന്നത് നിരഞ്ജന അനൂപാണ് എത്തുക.തന്‍വി റാം, അഭിരാം രാധാകൃഷ്ണന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പയ്യന്നൂരും പരിസരപ്രദേശങ്ങളിലുമായാണ് സിനിമ ചിത്രീകരിച്ചത്.

ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ജിതിന്‍ സ്റ്റാന്‍സിലോസും ലിജോ പോള്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ഫ്രെഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫ്രെഡേ ഫിലിംസിന്റെ പത്തൊമ്പതാമത്തെ സിനിമ കൂടിയാണ് എങ്കിലും ചന്ദ്രികേ.