പഴയതിലും മികച്ചത് , ‘സ്ഫടികം’ ചിത്രത്തെ കുറിച്ച് എം എം മണി  

‘4  k സ്പടികം’ പഴയതിലും പുതുമ നേടിയെന്നു പ്രേക്ഷകർ ഒന്നടങ്കം പറയുന്നു, ചിത്രം കാണുമ്പൊൾ ഒരു പുതിയ ചിത്രം കാണുന്ന പ്രതീതി തങ്ങൾക്ക് ഉണ്ടായി എന്ന് പ്രേക്ഷകർ പറയുന്നു. അതുപോലെ പഴയതിലും കുറച്ചു കൂടി…

‘4  k സ്പടികം’ പഴയതിലും പുതുമ നേടിയെന്നു പ്രേക്ഷകർ ഒന്നടങ്കം പറയുന്നു, ചിത്രം കാണുമ്പൊൾ ഒരു പുതിയ ചിത്രം കാണുന്ന പ്രതീതി തങ്ങൾക്ക് ഉണ്ടായി എന്ന് പ്രേക്ഷകർ പറയുന്നു. അതുപോലെ പഴയതിലും കുറച്ചു കൂടി മെച്ചപ്പെട്ടിട്ടുണ്ട് എന്ന് മന്ത്രി എം എം മണി പറയുന്നു. നല്ല ഒരു പുതിയ ചിത്രം കാണുന്ന പ്രതീതി ഉണ്ടായെന്നും എം എം മണി  ചിത്രം കണ്ടു പറയുന്നു.

ചിത്രത്തിന്റെ പ്രദർശത്തിന് ആയി നിരവധി രാഷ്ട്രീയ പ്രമുഖന്മാരും, മന്ത്രിമാരും എത്തിയിരുന്നു, ഈ ചിത്യ്രം ഒരു പുത്തൻ സ്പടികം എന്ന് തന്നെ പ്രേക്ഷകരും പറയുന്നു, തീയറ്ററുകളിൽ ആട് തോമ ഒരു ആവേശമായിഎന്ന് തന്നെ പറയാം. 28  വര്ഷത്തെ ഇടവേളക്ക് ശേഷമാണ് ചിത്രം പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചു വീണ്ടും തിരശീലയിൽ പ്രദർശനം നടത്തിയിരിക്കുന്നത്.

മോഹൻലാൽ,ഭദ്രൻ കൂട്ടുകെട്ടിലെ ഈ ചിത്രം ഇപ്പോൾ മികച്ച രീതിയിൽ തീയിട്ടറുകളിൽ പ്രേക്ഷക പ്രതികരണം ലഭിക്കുകയാണ്. പഴയതിനെയും കടത്തിവെട്ടി എന്ന് തന്നെ പറയാം, അതാണ് പ്രേഷകരുടെ പ്രതികരണം. 95  ൽ ഇറങ്ങിയ ഈ ചിത്രം ഇപ്പോളും ഇത്രമാത്രം പ്രേക്ഷകർ ഇഷ്ട്ടപെടുന്നത് അന്നത്തെ നായിക നായകന്മാരുടെ അഭിനയ മികവ് കൊണ്ട് മാത്രം ആണ്. ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യകത ഏഴിമല പൂഞ്ചോല എന്ന ഗാനം മോഹൻലാലിനൊപ്പം ചിത്രയും പാടിയിരിക്കുന്നു എന്നാണ്.