നാട്ടുകാരെന്ത് പറയുമെന്ന് നോക്കി ജീവിക്കാനല്ല അവർ പഠിപ്പിച്ചത്;തുറന്ന് പറഞ്ഞ് എസ്തർ

നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി നായികയായി മാറിയ നടിയാണ് എസ്തർ അനിൽ. ജീത്തു ജോസഫിന്റെ ത്രില്ലർ ചിത്രമായ ദൃശ്യം, അതിന്റെ തുടർച്ചയായ ദൃശ്യം 2 എന്നിവയിലെ അനുമോൾ ജോർജ്ജ് എന്ന കഥാപാത്രം അവിസ്മരണീയമാക്കാൻ…

നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി നായികയായി മാറിയ നടിയാണ് എസ്തർ അനിൽ. ജീത്തു ജോസഫിന്റെ ത്രില്ലർ ചിത്രമായ ദൃശ്യം, അതിന്റെ തുടർച്ചയായ ദൃശ്യം 2 എന്നിവയിലെ അനുമോൾ ജോർജ്ജ് എന്ന കഥാപാത്രം അവിസ്മരണീയമാക്കാൻ എസ്തറിന് കഴിഞ്ഞു. ദൃശ്യത്തിന്റെ തെലുങ്ക്, തമിഴ് റീമേക്കുകളിലും അഭിനയിച്ചിട്ടുണ്ട്.


സോഷ്യൽമീഡിയയിൽ സജീവമായ എസ്തർ അനിൽ അടുത്തിടെ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു.അതിൽ പ്രേക്ഷകർ ചോദിച്ച ചില ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് എസ്തർ.എല്ലാ കാര്യങ്ങൾക്കും തന്റെ കുടുംബം സപ്പോർട്ടീവാണെന്നും നാട്ടുകാരെന്ത് പറയുമെന്ന് നോക്കി ജീവിക്കാനല്ല അവർ പഠിപ്പിച്ചതെന്നും അവർ ജീവിച്ചതും അങ്ങനെയല്ല എന്നമാണ് താരം പറയുന്നത്.

തന്റെ കുടുംബത്തെ കണ്ടാണ് ഞങ്ങൾ പഠിച്ചത്. നാട്ടുകാരെന്ത് പറയും, ഇങ്ങനെ നടക്കൂ എന്നൊന്നും അവരിപ്പോൾ വന്ന് പറയില്ല. ഞങ്ങൾക്കത് ശീലമില്ലെന്നും അവർ എനിക്കൊരു പ്രഷറും തന്നിട്ടില്ലെന്നുമാണ് എസ്തർ പറയുന്നത്. ആദ്യമൊക്കെ കമന്റുകൾ കണ്ട് വിഷമിച്ചിരുന്നു. ഇപ്പോൾ അതൊന്നും ശ്രദ്ധിക്കാറില്ലെന്നും താരം പറഞ്ഞു. ഇപ്പോൾ എനിക്ക് 21 വയസായി, ഞാൻ ബിഎ ഇക്കണോമിക്‌സ് പൂർത്തിയാക്കി. സിനിമ വേണോ സ്റ്റഡീസ് വേണോയെന്ന കാര്യത്തിൽ താനൊരു തീരുമാനത്തിൽ എത്തിയിട്ടില്ല എന്നാണ് എസ്തർ അനിൽ പറയുന്നത്