മോഹൻലാൽ, ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ‘റാം ‘ എത്തി വമ്പൻ അപ്‌ഡേറ്റുമായി 

ദൃശ്യം, ട്വൽത് മാൻ, ദൃശ്യം 2, എന്നി ചിത്രങ്ങൾക്കു ശേഷം ജീത്തു ജോസഫ്, മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ആണ് ‘റാം’. ഈ ചിത്രവുമായി എത്തുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകര ഇരു…

ദൃശ്യം, ട്വൽത് മാൻ, ദൃശ്യം 2, എന്നി ചിത്രങ്ങൾക്കു ശേഷം ജീത്തു ജോസഫ്, മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ആണ് ‘റാം’. ഈ ചിത്രവുമായി എത്തുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകര ഇരു കയ്യും നീട്ടി സ്വീകരിക്കാറുണ്ട്, ഇപ്പോൾ വമ്പൻ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് ചിത്രം. ഇപ്പോൾ ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റും , റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആണ് ചർച്ച ചെയ്യുന്നത്.

രണ്ടു ഭാഗങ്ങളിൽ ഒരുങ്ങുന്ന ഈ ചിത്രം ഓണം  റിലീസായി എത്തുമെന്നാണ് അനലിസ്റ്റ് ആയ ശ്രീധർ ശ്രീധർ പിള്ളൈ ട്വീറ്റ് ചെയ്യുന്നത്. അതുപോലെ ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് ആമസോൺപ്രൈം  വീഡിയോ റെക്കോർഡ് തുകക്ക് വാങ്ങിയെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്യ്തിരിക്കുന്നത്. ഈ ചിത്രം ഓണം റീലിസായി എത്തുമെന്ന് അറിഞ്ഞതോടു ആരാധകർ വളരെ ആകാംക്ഷയിലാണ്.

തൃഷ ആണ് ഈ ചിത്രത്തിൽ നായിക ആയി എത്തുന്നതെന്നു, മോഹന്ലാലിനോടൊപ്പം ചിത്രത്തിൽ ഇന്ദ്രജിത്, സിദ്ധിഖ്,അനൂപ് മേനോൻ, സായി കുമാർ, വിനയ് ഫോർട്ട്, ദുർഗ കൃഷ്ണൻ, സുമൻ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. ഇപ്പോൾ മോഹൻലാൽ അഭിനയിക്കുന്ന പുതിയ ചിത്രം മലൈ കോട്ടൈ വാലിബൻ എന്ന ചിത്രമാണ്,