ചിലവ്കുറഞ്ഞ വീട്! കറന്റ് പോലുമില്ല, എന്നാൽ ഈ വീടാണ് തന്നെ ഈ നിലയിലാക്കിയത്, എസ്തർ അനിൽ 

Follow Us :

ദൃശ്യം എന്ന ഒറ്റ സിനിമ കൊണ്ട് കരിയർ തന്നെ മാറിമറിഞ്ഞ നടിയാണ് എസ്തർ അനിൽ, ബാല താരമായാണ് എസ്തർ സിനിമയിലേക്ക് എത്തിയത്, എന്നാൽ താരത്തിന്റെ ചില ഫോട്ടോഷൂട്ടുകൾ ഒരുപാടു വിമർശനനത്തിന് ഇടയാക്കുകയും ചെയ്യ്തു, ഇപ്പോൾ താരത്തിന്റെ വീട്ടുവിശേഷങ്ങൾ ആണ് കൂടുതൽ ശ്രെധ നേടുന്നത്, താൻ കൊച്ചിയിലാണ് ഇപ്പോൾ ഫാമിലിയുമായി താമസിക്കുന്നതെങ്കിലും തന്റെ യഥാർത്ഥ വീട് വയനാട് ആണെന്ന് നടി പറയുന്നു.

തനിക്കു ഷൂട്ടില്ലെങ്കിൽ ആ വീട്ടിൽ പോയി താമസിക്കാറുണ്ട്, ചുറ്റും കാടാണ്, ഒറ്റനോട്ടത്തിൽ കണ്ടാൽ ഹോംസ്റ്റെപ്പ് സെറ്റപ്പ് ആണെന്ന് തോന്നും, മുൻപ് അങ്ങനെയുണ്ടായിരുന്നു അച്ഛൻ ആയിരുന്നു അങ്ങനെ നടത്തിയത്, എന്നാൽ അത് പിന്നീട് തീ പിടിച്ചിരുന്നു, ഹട്ട് പോലെയാണ്, താൻ ജനിച്ചതും വളർന്നതുമെല്ലാം ഈ വീട്ടിൽ ആയിരുന്നു, വെറും ചിലവ് കുറഞ്ഞ വീടാണ് ഇത് ഒരുലക്ഷത്തി നാല്പതിനായിരം രൂപയുടെ വീടാണിത്, കറന്റ് പോലുമില്ലായിരുന്നു, പിന്നീട് അഞ്ചു വര്ഷത്തിനു ശേഷമാണ് കറന്റ് ലഭിച്ചത്

എന്നാൽ ഈ വീടാണ് ഇന്ന് താൻ ഈ നിലയിലാക്കാൻ കാരണം, മനോരമയുടെ വീടിന്റെ ഷോ എന്ന പരുപാടിയിൽ ഈ വീടും ഉൾപെട്ടിരുന്നു, ആ ഷൂട്ടിങ്ങിനിടെ ആണ് തനിക്കു സിനിമയിൽ അവസ്സരം ലഭിച്ചത്, ഇപ്പോൾ അവിടെ എല്ലാം പണികഴിപ്പിച്ചു, ഇപ്പോൾ ഞങ്ങൾ  അവിടെ താമസിക്കാറുണ്ട് എസ്തർ അനിൽ പറയുന്നു.