ഇത് പോലെയുള്ള വസ്ത്രങ്ങൾ ഒക്കെ ധരിച്ച് നടക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്!

ഫോട്ടോഷൂട്ടുകൾക്കിടയിൽ ഉണ്ടായ രസകരമായ അബദ്ധങ്ങൾ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് എസ്തർ അനിൽ. സാരിയും ലഹങ്കയും ഒക്കെ ഇട്ടുകൊണ്ടുള്ള ഫോട്ടോഷൂട്ടുകൾക്കിടയിൽ ആണ് എസ്തർ വീഴാൻ പോയത്. ഇതിന്റെ വിഡിയോകൾ ആണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.  ”ഇത് മുഴുവന്‍ തീര്‍ന്നപ്പോഴേക്കും ഞാന്‍ പൂര്‍ണമായും തളര്‍ന്നു പോയിരുന്നു (സത്യത്തില്‍ തുടക്കം മുതല്‍ തന്നെ) പിന്നെയിതാ ഷൂസ് ഒക്കെയിട്ട് ചില്‍ ചെയ്യുന്ന ഞാന്‍, സാരിയുടുത്ത് മറിഞ്ഞ് വീഴാന്‍ പോകുന്ന ഞാന്‍, അതും ഒന്നല്ല, രണ്ട് തവണ. പിന്നെ ലഹങ്കയിലും ഇതാ വീഴാന്‍ പോകുന്നു.” ”ഇതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് എന്ത് മനസ്സിലാക്കാം, എന്നെ കൊണ്ട് ഇങ്ങനത്തെ വസ്ത്രങ്ങള്‍ ധരിച്ച് നടക്കാന്‍ പറ്റില്ല എന്ന് തന്നെ” ആണ് എസ്തർ വിഡിയോകൾ പങ്കുവെച്ചുകൊണ്ട് തന്റെ ഇസ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

വിഡിയോകളും ചിത്രങ്ങളും വളരെ പെട്ടന്നാണ്  സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. നിരവധി പേരാണ് ലൈകും കമെന്റുകളുമായി എത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വളരെ പെട്ടന്ന് ആരാധക ശ്രദ്ധ നേടാറുണ്ട്. തന്റെ വിശേഷങ്ങൾ എല്ലാം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് എസ്തർ അനിൽ. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം ഇപ്പോൾ നായികയാകാനുള്ള ഒരുക്കത്തിൽ ആണ്.

തമിഴ് ചിത്രം നല്ലവനിൽ കൂടി ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് എസ്തർ അനിൽ. ജിത്തുജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിൽ കൂടിയാണ് എസ്തറിനെ മലയാളികൾക്ക് പരിചയം. ദൃശ്യത്തിൽ മോഹൻലാലിൻറെ മകളായിട്ടാണ് എസ്തർ എത്തിയത്, ദൃശ്യത്തിന്റെ അന്യ ഭാഷ  മോഹൻലാലിൻറെ തന്നെ ഒരുനാൾ വരും എന്ന ചിത്രത്തിൽ എസ്തർ അഭിനയിച്ചിരുന്നു. ചിത്രത്തിൽ മോഹൻലാലിന്റേയും സമീറ റെഡ്ഢിയുടെയും മകളായിട്ടാണ് എസ്തർ അഭിനയിച്ചത്. ദൃശ്യം 2 ആണ് താരത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Previous articleസാന്ത്വനം വീട്ടിലേക്ക് ആ സന്തോഷവാർത്ത എത്തി, സന്തോഷത്തിന് കാരണം ആയത് പ്രേക്ഷകരും!
Next articleഅവർ എന്റെ ചിരി അരോചകമാണെന്ന് പറഞ്ഞു, എന്നാൽ ഞാൻ അതിനു മറുപടി നൽകിയത് മറ്റൊരു രീതിയിൽ!